/kalakaumudi/media/post_banners/cad986cfca3944dd442583f508a8b825d03ad9f1fc6843615861b8cdc3134879.jpg)
തിരുവനന്തപുരം: തിരുവനന്തപുരം, കോട്ടയം മെഡിക്കല്‍ കോളേജുകളില്‍ മെഡിസിന്‍ പ്രൊഫസറായിരുന്ന ഡോ. എം. രവീന്ദ്രന്‍ (88) നിര്യാതനായി. മുട്ടം ആലുംമൂട്ടില്‍ തറവാട്ടിലെ അംഗമാണ് അദ്ദേഹം. ഭാര്യ: ഗീതാ രവീന്ദ്രന്‍. മക്കള്‍: ഡോ. മനോജ്, ഡോ. ആനന്ദ്. അച്ഛന്‍: പരേതനായ ടി.കെ. മാധവപ്പണിക്കര്‍. അമ്മ: പരേതയായ എ.പി. ചെല്ലമ്മ. സംസ്‌കാരം ആലുംമൂട്ടില്‍ തറവാട്ടില്‍ ഞായറാഴ്ച നടത്തി.
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും ആദ്യ ബാച്ചില്‍ എം.ബി.ബി.എസ് ബിരുദം നേടിയ ഡോ. രവീന്ദ്രന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ത്തന്നെ മെഡിസിന്‍ വിഭാഗത്തില്‍ സര്‍വീസില്‍ പ്രവേശിച്ചു. 1962 ല്‍ ഉപരിപഠനത്തിന് യു.കെയില്‍ പോയി. 1964ല്‍ ലണ്ടന്‍, എഡിന്‍ബറോ യൂണിവേഴ്‌സിറ്റികളില്‍ നിന്നും എം.ആര്‍.സി.പി ബിരുദങ്ങളും നേടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയിരിക്കുമ്പോള്‍ യു.എസ്.എയിലേക്ക് പോയി. പത്തുവര്‍ഷം അവിടെ വിവിധ യൂണിവേഴ്‌സിറ്റികളിലും മറ്റു ആശുപത്രികളിലും സേവനം അനുഷ്ഠിച്ച ശേഷം തിരികെയെത്തി.
തിരുവനന്തപുരം ശ്രീചിത്രാ സെന്ററിന്റെ ആദ്യകാലത്ത് രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിച്ചു. മെഡിസിന്‍ പ്രൊഫസറായി കോട്ടയം മെഡിക്കല്‍ കോളേജില്‍ നിയമിതനായ അദ്ദേഹം ഡയറക്ടര്‍ ഒഫ് മെഡിസിന്‍ ആയി 1989 ല്‍ വിരമിച്ചു. വിരമിച്ചശേഷം കുവൈറ്റ് മെഡിക്കല്‍ കോളേജില്‍ 15 വര്‍ഷവും എറണാകുളം കോ ഓപ്പറേറ്റീവ് മെഡിക്കല്‍ കോളേജില്‍ മൂന്നു വര്‍ഷവും സേവനം അനുഷ്ഠിച്ചു.