കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മസ്‌കറ്റില്‍ മരിച്ചു

കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സ്ത്രീ ഒമാനിൽ മരിച്ചു. തൃശ്ശൂര്‍ എടത്തിരുത്തിയില്‍ പരേതനായ കൊളങ്ങട്ടുപറമ്പില്‍ കൊച്ചുമൊയ്തീന്റെ ഭാര്യ അമീറാബി(74)യാണ് മസ്‌കറ്റില്‍ വെച്ച് മരിച്ചത്. ഒമാനില്‍ പ്രവാസികള്‍ക്കിടയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ആക്‌സിഡന്റ്‌സ് ആന്‍ഡ് ഡിമൈസസ് എന്ന സാമൂഹിക സംഘടനയുടെ ചെയര്‍മാന്‍ നജീബ് കെ മൊയ്തീന്റെ മാതാവാണ് അമീറാബി.

author-image
sisira
New Update
കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മസ്‌കറ്റില്‍ മരിച്ചു

മസ്കറ്റ്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സ്ത്രീ ഒമാനിൽ മരിച്ചു. തൃശ്ശൂര്‍ എടത്തിരുത്തിയില്‍ പരേതനായ കൊളങ്ങട്ടുപറമ്പില്‍ കൊച്ചുമൊയ്തീന്റെ ഭാര്യ അമീറാബി(74)യാണ് മസ്‌കറ്റില്‍ വെച്ച് മരിച്ചത്.

 

ഒമാനില്‍ പ്രവാസികള്‍ക്കിടയില്‍ വളരെ സജീവമായി പ്രവര്‍ത്തിച്ചുവരുന്ന ആക്‌സിഡന്റ്‌സ് ആന്‍ഡ് ഡിമൈസസ് എന്ന സാമൂഹിക സംഘടനയുടെ ചെയര്‍മാന്‍ നജീബ് കെ മൊയ്തീന്റെ മാതാവാണ് അമീറാബി.

 

 

മകന്‍ നജീബിനോടൊപ്പം താമസിച്ചു വന്നിരുന്ന അമീറാബി, കൊവിഡ് മൂലം ചികിത്സയിലായിരുന്നു. ഖബറടക്കം മസ്‌കറ്റില്‍ നടത്തും.

keralite died Covid19 oman