/kalakaumudi/media/post_banners/33846c128fd6a0d5506daf8c2c3b1927aeca269073c819f55f75e1e36d7b2241.png)
തിരുവനന്തപുരം: കവിയും വിവര്‍ത്തകനും അദ്ധ്യാപകനുമായിരുന്ന പ്രൊഫ.സുന്ദരം ധനുവച്ചപുരം (83) അന്തരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45 ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലായിരുന്നു അന്ത്യം.
വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അദ്ധ്യാപകനായും ഗവ. ആര്‍ട്‌സ് കോളജ്- തിരുവനന്തപുരം, ഗവ. സംസ്‌കൃത കോളജ്- പട്ടാമ്പി, യൂണിവേഴ്‌സിറ്റി കോളജ്- തിരുവനന്തപുരം എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
മുപ്പതു വര്‍ഷത്തെ സേവനത്തിന് ശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ പ്രിന്‍സിപ്പല്‍ ആയിരിക്കെ, 1993-ല്‍ വിരമിച്ചു. തുടര്‍ന്ന് സംസ്‌കൃത യൂണിവേഴ്‌സിറ്റിയില്‍ മൂന്നുവര്‍ഷം പ്രൊഫസറായും സേവനം അനുഷ്ഠിച്ചു.
ഭാര്യ അന്തരിച്ച ഡോ. കെ. എസ്. അമ്മുക്കുട്ടി (അസി. ഡയറക്ടര്‍, ആരോഗ്യവകുപ്പ്) മക്കള്‍-രാജേഷ്, രതീഷ്. കന്നിപ്പൂക്കള്‍, ഗ്രീഷ്മം, ഇനിയും ബാക്കിയുള്ള ദിനങ്ങള്‍, പുനര്‍ജ്ജനി, ട്വിന്‍സ്, കൃഷ്ണകൃപാസാഗരം എന്നിവയാണ് പ്രധാന കൃതികള്‍.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
