ടോട്ടനത്തിന് മൂന്നാം തോൽവി; ആസ്റ്റൺ വില്ല നാലാം സ്ഥാനത്ത്

By Hiba.27 11 2023

imran-azhar

 

ലണ്ടൻ: പ്രീമിയർ ലീഗിലെ തുടർച്ചയായ മൂന്നാം മത്സരത്തിലും പരാജയം വഴങ്ങി ടോട്ടനം. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പർസ് പരാജയപ്പെട്ടത്.

 

തുടക്കത്തിൽ ഒരു ഗോളിന് മുന്നിൽ നിന്നതിന് ശേഷമായിരുന്നു ടോട്ടനത്തിന്റെ പരാജയം. ലീഗിൽ ഒന്നാം സ്ഥാനത്തായിരുന്ന ടോട്ടനം തുടർച്ചയായ മത്സരങ്ങളിൽ ചെൽസിയോടും വോൾവ്‌സിനോടും തിങ്കളാഴ്ച വില്ലയോടും പരാജയപ്പെട്ടതോടെ അഞ്ചാം സ്ഥാനത്തേക്ക് വീണു.

 

22-ാം മിനിറ്റിൽ ജിയോവനി ലോ സെൽസോയാണ് ടോട്ടനത്തിനായി ഗോൾ നേടിയത്. ആദ്യ പകുതിയുടെ നിശ്ചിത സമയത്തിലുടനീളം ലീഡ് നിലനിർത്താൻ ടോട്ടനത്തിന് സാധിച്ചു. എന്നാൽ ആദ്യ പകുതിയുടെ അധിക സമയത്ത് പൗ ടോറസിലൂടെ ആസ്റ്റൺ വില്ല ഒപ്പമെത്തി.

 

രണ്ടാം പകുതിയിൽ 61-ാം മിനിറ്റിൽ ഒല്ലി വാറ്റ്കിൻസിന്റെ ഗോൾ ആസ്റ്റൺ വില്ലയ്ക്ക് വിജയം സമ്മാനിച്ചു.വിജയത്തോടെ നാലാം സ്ഥാനത്തേക്കുയരാൻ ആസ്റ്റൺ വില്ലയ്ക്ക് സാധിച്ചു. 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്റാണ് വില്ലയുടെ അക്കൗണ്ടിലുള്ളത്. എന്നാൽ 13 മത്സരങ്ങളിൽ നിന്ന് 26 പോയിന്റുകളുമായി അഞ്ചാമതാണ് ടോട്ടനം.

 

OTHER SECTIONS