സ്പാനിഷ് ലാ ലിഗയില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യമാല്‍

സ്പാനിഷ് ലാ ലിഗയില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കി ബാര്‍സലോണ താരം ലാമിനെ യമാല്‍. യമാലിന്റെ ഗോളില്‍ ഗ്രനേഡയ്‌ക്കെതിരേ ബാര്‍സ സമനിലയുമായി തടിതപ്പി. മത്സരത്തിന്റെ 45-ാം മിനുട്ടില്‍ ഗോള്‍ നേടുമ്പോള്‍ 16 വര്‍ഷവും 87 ദിവസവുമാണ് യമാലിന്റെ പ്രായം.

author-image
Hiba
New Update
സ്പാനിഷ് ലാ ലിഗയില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി യമാല്‍

ബാഴ്സലോണ: സ്പാനിഷ് ലാ ലിഗയില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് സ്വന്തമാക്കി ബാര്‍സലോണ താരം ലാമിനെ യമാല്‍. യമാലിന്റെ ഗോളില്‍ ഗ്രനേഡയ്‌ക്കെതിരേ ബാര്‍സ സമനിലയുമായി തടിതപ്പി.
മത്സരത്തിന്റെ 45-ാം മിനുട്ടില്‍ ഗോള്‍ നേടുമ്പോള്‍ 16 വര്‍ഷവും 87 ദിവസവുമാണ് യമാലിന്റെ പ്രായം.

മലാഗയുടെ ഫാബ്രിസ് ഒലിങ്ക 2012-ല്‍ നേടിയ റെക്കോഡാണ് യമാല്‍ തകര്‍ത്തത്. അന്ന് ഗോളടിക്കുമ്പോള്‍ 16 വയസും 98 ദിവസവുമായിരുന്നു ഒലിങ്കയുടെ പ്രായം. മത്സരത്തില്‍ ബാഴ്സലോണയും ഗ്രനേഡയും 2-2 ന് സമനിലയില്‍ പിരിഞ്ഞു. ഒന്നാം മിനുട്ടിലും 29-ാം മിനുട്ടിലും േനടിയ ഗോളുകളില്‍ ഗ്രനേഡ മുന്നിലായിരുന്നു. തുടര്‍ന്നാണ് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ യമാലും 85-ാം മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോയും മനടിയ ഗോളില്‍ ബാര്‍സലോണ സമനില പിടിച്ചത്.

ബാര്‍സലോണയ്ക്കായി അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും യമാലിന്റെ പേരിലാണ്. 15 വര്‍ഷവും 290 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ബാര്‍സയില്‍ അരങ്ങേറിയത്. ഏപ്രിലില്‍ റയല്‍ ബെറ്റിസിനെതിരെയായിരുന്നു അരങ്ങേറ്റ മത്സരം. സ്പാനിഷ് താരമായ യമാല്‍ സ്പെയിനിനുവേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ്. 2024 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ജോര്‍ജിയയ്ക്കെതിരെയാണ് യമാല്‍ ഗോളടിച്ച് റെക്കോഡ് ബുക്കിലിടം നേടിയത്.

Barca Yamal