രണ്ടാം തവണയും തോൽവി,ബൊപ്പണ്ണ നിറകണ്ണുകളോടെ മടങ്ങി

യുഎസ് ഓപ്പണിൽ രണ്ടാം തവണയാണ് 43കാരനായ ബൊപ്പണ്ണ പരാജയപ്പെടുന്നത്.ഫൈനലിൽ രോഹൻ ബൊപ്പണ്ണ - മാത്യു എബ്‌ഡെന്‍ സഖ്യത്തിനാണ് തോൽവി.ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക് രാജീവ് റാം - ജോ സാലിസ്ബറി സഖ്യത്തിന് ജയം. ആദ്യ സെറ്റ് വിജയിച്ചതിന് ശേഷമാണ് ബൊപ്പണ്ണ - എബ്ഡെൻ സഖ്യം യുഎസ് ഓപ്പൺ കൈവിട്ടത്.

author-image
Hiba
New Update

പഴയ മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യ സെറ്റിൽ ബൊപ്പണ്ണ - എബ്‌ഡെന്‍ സംഘം അനായാസം മുന്നേറി.ഇന്ത്യൻ ഇതിഹാസത്തിന്റെയും ഓസ്ട്രേലിയൻ പങ്കാളിയുടെയും കരുത്തിന് മുന്നിൽ പിടിച്ച് നിൽക്കാൻ എതിരാളികൾക്ക് കഴിഞ്ഞില്ല. 6-2 ന് ആദ്യ സെറ്റ് ബൊപ്പണ്ണയും എബ്ഡെനും പിടിച്ചെടുത്തു.

രണ്ടാം സെറ്റിൽ തിരിച്ചുവരവിനുള്ള ശ്രമമായി രാജീവും - ജോയും. ബൊപ്പണ്ണയ്ക്കും എബ്‌ഡെനും മുമ്പെ എതിരാളികൾ ലീഡ് എടുത്തു. ഒപ്പത്തിനൊപ്പം മുന്നേറാൻ ബൊപ്പണ്ണ സഖ്യം ശ്രമിച്ചു. 2-2 ന് ഒപ്പം എത്തിയെങ്കിലും 2-5 ന് രാജീവ് - ജോ സഖ്യം മുന്നിലെത്തി. ഒടുവിൽ 6-3 ന് സെറ്റും പിടിച്ചെടുത്തു.

രണ്ട് സംഘങ്ങളും ഓരോ സെറ്റ് വീതം നേടിയതോടെ മൂന്നാം അങ്കത്തിന് ഫൈനലിന്റെ പ്രതീതിയായി. ആദ്യം ബൊപ്പണ്ണ സഖ്യം പ്രതീക്ഷ നൽകി. എങ്കിലും രാജീവ് - ജോ സഖ്യം ശക്തമായി തിരിച്ചുവന്നു. 2-4 ന് ബൊപ്പണ്ണയും എബ്ഡെനും പിന്നിലായി. ഒടുവിൽ 4-6 ന് ബൊപ്പണ്ണ-എബ്‌ഡെൻ സംഘം പൊരുതിതോറ്റു. സ്കോർ 6-2, 3-6, 4-6.

tennis boppanna us open