എത്തിഹാദില്‍ ഗോള്‍ മഴ; മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടനം

By web desk .04 12 2023

imran-azhar

 

മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പോരാട്ടത്തിനൊടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ സമനിലയില്‍ തളച്ച് ടോട്ടനം. മത്സരത്തില്‍ ഇരുടീമുകളും മൂന്ന് ഗോള്‍ വീതം നേടി.

 

എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ ആറാം മിനിറ്റില്‍ ടോട്ടനം ആദ്യ ഗോള്‍ നേടി. സണ്‍ ഹ്യൂങ് മിനാണ് കൗണ്ടര്‍ അറ്റാക്കില്‍ പന്ത് വലയിലാക്കിയത്.

 

ഹ്യൂങ് മിന്നിന്റെ ഓണ്‍ ഗോളിലൂടെ സിറ്റി സമനില നേടി. 32-ാം മിനിറ്റില്‍ സിറ്റിക്ക് വേണ്ടി ഫില്‍ ഫോഡെന്‍ ഗോള്‍ നേടി.69-ാം മിനിറ്റില്‍ ലോ സെല്‍സോ ഗോള്‍ നേടിയതോടെ വീണ്ടും സമനിലയിലായി.

 

81-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ജാക് ഗ്രീലിഷ് ആണ് സിറ്റിയ്ക്ക് വേണ്ടി അടുത്ത ഗോള്‍ നേടി.എന്നാല്‍ 90-ാം മിനിറ്റില്‍ ഡേജന്‍ കുലുസെവ്സ്‌കി ടോട്ടനത്തിന് വേണ്ടി നിര്‍ണായക ഗോള്‍ നേടി.

 

 

OTHER SECTIONS