ജിയോ പ്രൈം മെംബര്‍ഷിപ്പ് കാലാവധി ഏപ്രില്‍ 15 വരെ നീട്ടി

ജിയോ പ്രൈം മെംബര്‍ഷിപ്പിനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 15 വരെയാണ് പ്രൈം മെംബര്‍ഷിപ്പില്‍ ഉള്‍പ്പെടാന്‍ കഴിയുക. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും

author-image
S R Krishnan
New Update
 ജിയോ പ്രൈം മെംബര്‍ഷിപ്പ് കാലാവധി ഏപ്രില്‍ 15 വരെ നീട്ടി

മുംബൈ: ജിയോ പ്രൈം മെംബര്‍ഷിപ്പിനുള്ള കാലാവധി നീട്ടി. ഏപ്രില്‍ 15 വരെയാണ് പ്രൈം മെംബര്‍ഷിപ്പില്‍ ഉള്‍പ്പെടാന്‍ കഴിയുക. പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് ജൂലൈ വരെ സൗജന്യ സേവനം ലഭിക്കും. പ്രൈം മെന്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കുമെന്നായിരുന്നു കന്പനി നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഭൂരിഭാഗം ഉപഭോക്താക്കളും പുതിയ പ്ലാനില്‍ അംഗമാകാത്തതോടെയാണ് കാലാവധി നീട്ടാന്‍ ജിയോ ടീം നിര്‍ബന്ധിതരായത്. ജിയോ സമ്മര്‍ സര്‍പ്രൈസ് എന്ന ഓഫറാണ് റിലയന്‍സ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 15നുളളില്‍ 303 രൂപയോ അതിന് മുകളിലോ ഉള്ള പ്ലാനുകള്‍ തെരഞ്ഞെടുത്താല്‍ മൂന്ന് മാസം സൗജന്യ സേവനം ലഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പത്രക്കുറിപ്പില്‍ അറിയിച്ചു. നിലവില്‍ 7.2 കോടി പ്രൈം അംഗങ്ങളുണ്ടെന്നാണ് റിലയന്‍സിന്റെ വാദം.

JIO PRIME