/kalakaumudi/media/post_banners/03bb63a3c4c7a96244fdaebbec2f5cb6af9f3890688b227840edb140f59d3687.jpg)
"കുട്ടി മാമാ ഞാൻ ഞെട്ടി മാമാ " ഉപഭോകതാക്കളെ ഞെട്ടിച്ചുകൊണ്ടെരിക്കുകയാണ് ജിയോ. മറ്റുള്ള കുത്തകകളിൽ നിന്ന് ഉപഭോക്താക്കൾക്ക് ഏറെ അശ്വാസം നൽകുന്ന രീതിയിൽ ആണ് ജിയോന്റെ വിവിധതരം ഓഫറുകൾ. ജിയോ 4ജി സേവനത്തിന് പിന്നാലെ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനരംഗത്തും വലിയ ചുവടുവെപ്പിന് റിലയൻസ് ജിയോ ഒരുങ്ങുന്നു.ജിയോ ഗിഗാഫൈബർ ( Jio GigaFiber ) എന്ന് പേരിട്ടിട്ടുള്ള ബ്രോഡ്ബാൻഡ് സർവീസ്, 1ജിബിപിസ് ( 1GBps ) വേഗത്തിൽവരെ ഇന്റർനെറ്റ് നൽകാൻ ശേഷിയുള്ള സർവീസാണ്.
എംബിപിഎസ് വേഗത്തിൽ ഒരുമാസം 600 ജിബി ഡേറ്റ 500 രൂപയ്ക്ക് നൽകുന്നതാണ് ജിയോ ബ്രോഡ്ബാൻഡ് ഓഫറുകളിലെ ഏറ്റവും കുറഞ്ഞ നിരക്ക്. 25 എബിപിഎസ് വേഗത്തിൽ ഒരുമാസം 500 ജിബി ഡേറ്റ 1000 രൂപയ്ക്ക് ലഭിക്കുന്നത് രണ്ടാമത്തെ പ്ലാൻ.
ഇത്തരത്തിൽ ബ്രോഡ്ബാൻഡ് വേഗവും ഡേറ്റയും കാലയളവും വ്യത്യസ്തമായ ഒട്ടേറെ ഡേറ്റാപ്ലാനുകളാണ് ജിയോ അവതരിപ്പിക്കുന്നത്. ഈ പ്ലാനുകളെല്ലാം ജിയോടിവി ( JioTv ), ജിയോസിനിമ ( JioCinema ), ജിയോബീറ്റസ് ( JioBeats ) തുടങ്ങിയ പ്രീമിയം ആപ്പുകളിലേക്ക് സൗജന്യപ്രവേശം നൽകുന്നവയാണ്.നിലവിൽ ജിയോ ഫൈബർ ബ്രോഡ്ബാൻഡ് സർവീസ് മുംബൈയിലും പൂണെയിലും മാത്രമാണ് ലഭ്യമായിട്ടുള്ളത്. അധികം വൈകാതെ രാജ്യത്തെ ഇതര നഗരങ്ങളിലേക്കും എത്തും എന്നാണ് കരുതുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
