ലെനോവ ഫാബ് 2 പ്ലസ് വിപണിയിലെത്തി

മുബൈ:ലെനോവോയുടെ ഫാബ് പ്ലസ് 2 സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. ഫോണിന് 14,999 രൂപയാണ്.സ്മാര്‍ട്ട് ഫോണിന്റെയും ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെയും പ്രയോജനം സമ്മാനിക്കുന്ന ഫാബ്‌ലറ്റ് നിരയിലുള്‍പ്പെടുന്നതാണ് ഫോണ്‍. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഫാബ് 2 ഫോണിന്റെ പിന്‍ഗാമിയാണ് ഫാബ് 2 പ്ലസ്. ചൈന മൊബൈല്‍, ചൈന ടെലികോം, ചൈന യുനികോം ടെലികോം വഴി ഉല്പന്നം ചൈനയില്‍ ലഭ്യമാകും.1080 X 1920 പിക്‌സല്‍ റെസ് ല്യൂഷനോട് കൂടിയ 6. 4 ഇഞ്ച് ഫുള്‍ എച്ച് ഡി സ്‌ക്രീനാണുള്ളത്. പിക്‌സല്‍ സാന്ദ്രത 344 പി പി ഐ പോറലേല്‍ക്കാത്ത ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീനിനുണ്ട്.

author-image
Raji E R
New Update
ലെനോവ ഫാബ് 2 പ്ലസ് വിപണിയിലെത്തി

മുബൈ:ലെനോവോയുടെ ഫാബ് പ്ലസ് 2 സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ അവതരിപ്പിച്ചു. ഫോണിന് 14,999 രൂപയാണ്.സ്മാര്‍ട്ട് ഫോണിന്റെയും ടാബ്ലറ്റ് കമ്പ്യൂട്ടറിന്റെയും പ്രയോജനം സമ്മാനിക്കുന്ന ഫാബ്‌ലറ്റ് നിരയിലുള്‍പ്പെടുന്നതാണ് ഫോണ്‍. കഴിഞ്ഞ വര്‍ഷം ഇറക്കിയ ഫാബ് 2 ഫോണിന്റെ പിന്‍ഗാമിയാണ് ഫാബ് 2 പ്ലസ്.

ചൈന മൊബൈല്‍, ചൈന ടെലികോം, ചൈന യുനികോം ടെലികോം വഴി ഉല്പന്നം ചൈനയില്‍ ലഭ്യമാകും.1080 X 1920 പിക്‌സല്‍ റെസ് ല്യൂഷനോട് കൂടിയ 6. 4 ഇഞ്ച് ഫുള്‍ എച്ച് ഡി സ്‌ക്രീനാണുള്ളത്. പിക്‌സല്‍ സാന്ദ്രത 344 പി പി ഐ പോറലേല്‍ക്കാത്ത ഗോറില്ല ഗ്ലാസ് സംരക്ഷണവും സ്‌ക്രീനിനുണ്ട്.

മുന്‍വത്ത് സ്‌ക്രീനിന് താഴെയായി വോള്യം ,പവര്‍ ബട്ടണുകളും മോട്ടോ സ്പീക്കറും മൈക്രോ - യു എസ് ബി പോര്‍ട്ടും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. സ്‌ക്രീനിന് മുകള്‍വശത്തായി ഹെഡ്‌ഫോണ്‍ സോക്കറ്റ്, പുറകില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഡ്യൂവല്‍ ക്യാമറയും . ഫോണിന് 218 ഗ്രാം ഭാരമുണ്ട്.

മീഡിയാ ടെക്കിന്റെ 1.3 ജിഗാഹെര്‍ട്‌സ് ശേഷിയുള്ള ഒക്ടകോര്‍ എസ് ഒ സി പ്രൊസസറാണ് ഫോണിന് കരുത്ത് പകരുന്നത്. മൂന്ന് ജിബി റാം,32 ജി ബി സ്റ്റോറെജ് എന്നിവയാണിതിന്റെ പ്രത്യേകതകള്‍. 128 ജിബി വരെയുള്ള മൈക്രോ എസ് ഡി കാര്‍ഡുകള്‍ വരെ ഫോണിലുപയോഗിക്കാം. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ വെര്‍ഷനിലാണ് ഫാബ് 2 പ്ലസ് പ്രവര്‍ത്തിക്കുന്നത്.ഡോള്‍ബി അറ്റമോസ് സംവിധാനവും,ജെബി എല്ലിന്റെ ഇയര്‍ഫോണുകളുമുണ്ട്.

രണ്ട് 13 മെഗാപിക്‌സല്‍ പിന്‍ ക്യാമറകളും,എട്ട് മെഗാപിക്‌സലിന്റെ മുന്‍ക്യാമറയുമാണ് ഫോണിലുള്ളത്.ലേസര്‍ ഓട്ടോഫോക്കസ് ഡിഎസ് എല്‍ ആര്‍ സ്‌റ്റൈല്‍ ഇഫ്ക്റ്റ് സൗകര്യവുമുള്ളതാണ് പിന്‍ക്യാമറകള്‍.ഫ്യുജിറ്റ്‌സുവി ന്റെ മില്‍ബിറ്റ ഇമേജ് സിഗ്നല്‍ പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതാണ് ക്യാമറകള്‍.

ബാറ്ററി ശേഷി 4050 എം എച്ച് കണക്ടിവിറ്റിക്കായി 4 ജി, ബ്ലൂടൂത്ത് 4.0,ഡ്യൂവല്‍ - ബാന്‍ഡ് വൈഫെ, ജി പി എസ് , യുഎസ് ബി . ഒ ടി ജി സംവിധാനങ്ങളെല്ലാം ഫോണിലുണ്ട്.ഫാബ് 2 പ്ലസിന് മത്സരിക്കേണ്ടത് ഷവോമിയുടെ എം ഐ മാക്‌സിനോടും, മോട്ടറോള മോട്ടോ 4 ജി പ്ലസിനോടും , സൂക് സെഡ് 1 നോടുമാണ്‌.

new mobiles