റെഡ്മി 5 നാളെ വാങ്ങുന്നവര്‍ക്ക് 2200 രൂപയുടെ ക്യാഷ്ബാക്ക്

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റ‍ഴിക്കപ്പെടുന്ന മോഡലുകളാണ് റെഡ്മീയുടെ ഫോണുകള്‍. ഇപ്പോ‍ഴിതാ വിപണിയില്‍ തരംഗമാകാന്‍ തകര്‍പ്പന്‍ സവിശേഷതകളുമായി ഷവോമിയുടെ റെഡ്മീ 5 എത്തുകയാണ്.മാര്‍ച്ച്‌ 14 ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കപ്പെട്ട ഷവോമിയുടെ ഏറ്റവും പുതിയ റെഡ്മി 5 നാളെ മുതല്‍ ഓണ്‍ലൈനിലൂടെ വാങ്ങാം. ഓണ്‍ലൈന്‍ ഷോപ്പിങ് വമ്പന്മാരായ ആമസോണിലും കൂടാതെ Mi.com ലുമാണ് ഫോണ്‍ ലഭിക്കുക.

author-image
Abhirami Sajikumar
New Update

2ജിബി റാം 16 ജിബി ഇന്‍റേണല്‍ സ്റ്റേറേജുമുള്ള മോഡലിന് 7,999ഉം 3ജിബി(32ജിബി ഇന്‍റേണല്‍ സ്റ്റോറേജ്) മോഡലിന് 8999 ഉം 4ജിബി റാം(64 ജിബി ഇന്‍റേണല്‍ സ്റ്റേറേജ്) മോഡലിന്10,999 രൂപയുമാണ് ഇന്ത്യയിലെ വില.

sbi ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് അത് വഴി റെഡ്മി 5 വാങ്ങിക്കുകയാണെങ്കില്‍ 2200 രൂപയുടെ ക്യാഷ് ബാക്ക് ഓഫര്‍ ലഭിക്കും.

സവിശേഷതകൾ:-

5.7 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്പ്ലേ, 1.8 ജിഗാഹെര്‍ട്സ് ഒക്ടാ കോര്‍ സ്നാപ്ഡ്രാഗണ്‍ 450 എസ്‌ഒസി ചിപ്പ് എന്നിവ പ്രധാന സവിശേഷതകളാണ്.

2ജിബി റാം ഇന്‍റേണല്‍ മെമ്മറി 16ജിബി മോഡലും, 3ജിബി 32 ജിബി പതിപ്പും വിപണിയിലെത്തുമെന്നാണ് വ്യക്തമാകുന്നത്.

ആന്‍ഡ്രോയ്ഡ് ന്യൂഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 12 എംപി പിന്‍ക്യാമറയും, 5 എംപി മുന്‍ ക്യാമറയും ഫോണിനുണ്ട്. 3300 എംഎഎച്ച്‌ ബാറ്ററി ശേഷി ഫോണിന് കരുത്തുപകരും.

redmi 5