/kalakaumudi/media/post_banners/67b5d28f6fcb0e1ae55ce07f6c5110c02f37d6937be2f307cc4e3b3906bd5d88.jpg)
കയ്യിലൊതുങ്ങുന്ന ചെറിയ രൂപത്തില്‍ മനോഹരമായ ഡിസൈനോടെ ഒരുവിധം ആവശ്യമായ എല്ലാ ബേസിക്ക് സൗകര്യങ്ങളോടും കൂടിയാണ് ഈ കുഞ്ഞുഫോണ്‍ കമ്പനി അവതരിപ്പിച്ചിട്ടുള്ളത്.എലാരി നാനോഫോണ്‍ എന്ന ഈ മോഡല്‍ ഇതുവരെ നിങ്ങള്‍ കണ്ട ഫീച്ചര്‍ ഫോണ്‍ സങ്കല്പങ്ങളെയെല്ലാം പൊളിച്ചെഴുതും വിധമാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
റോസ് ഗോള്‍ഡ്, കറുപ്പ്, സില്‍വര്‍ എന്നീ നിറങ്ങളില്‍ ലഭ്യമായ ഈ മോഡലില്‍ ഫോണ്‍ ചെയ്യുക മെസ്സേജ് അയക്കുക എന്നീ ബേസിക്ക് ആവശ്യങ്ങളോടൊപ്പം ഒരുപിടി അവശ്യ സൗകര്യങ്ങള്‍ കൂടെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെമ്മറികാര്‍ഡ് സ്ലോട്ട്, ഓഡിയോ പ്ലയെര്‍, ബ്ലൂടൂത്ത്, എഫ് എം റേഡിയോ, ഓഡിയോ റെക്കോര്‍ഡര്‍, കാള്‍ റെക്കോര്‍ഡര്‍ തുടങ്ങി ഒരുവിധം സാധാരണ ഗതിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ഈ ഫോണിലുണ്ട്.വെറും മുപ്പത് ഗ്രാം മാത്രമാണ് ഈഫോണിന്റെ ഭാരം എന്നത് ഏവരെയും അതിശയിപ്പിക്കുന്ന കാര്യവുമാണ്.
ഭംഗിയും പ്രവര്‍ത്തനക്ഷമതയും എല്ലാം കൂടിച്ചേര്‍ന്ന ഈ ഫോണിന് പക്ഷെ ആകാശത്തോളം വിലയൊന്നുമില്ല എന്നത് ഏതൊരാള്‍ക്കും ഇത് വാങ്ങാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നു. വെറും 2890 രൂപക്ക് ഈ ഫോണ്‍ കമ്ബനിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്