യു.എ.ഇയും ഒമാനും ഒന്നാകുന്ന കാഴ്ച; ബഹിരാകാശത്തുനിന്നുള്ള ചിത്രം പങ്കുവെച്ച് അൽ നിയാദി

By Lekshmi.24 05 2023

imran-azhar

 

 

യു.എ.ഇയുടെയും ഒമാന്‍റെയും ബഹിരാകാശത്തുനിന്നുള്ള ദൃശ്യം പങ്കുവെച്ച് യു.എ.ഇയുടെ സുൽത്താൻ അൽ നിയാദി.ട്വിറ്ററിലാണ് ചിത്രം പങ്കുവെച്ചത്.ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാണ് നിയാദി.

 

 

 

 

യു.എ.ഇയും ഒമാനും ഉൾപ്പെടുന്ന കരഭാഗങ്ങളും സമുദ്രവും മേഘാവൃതമായ ആകാശവുമെല്ലാം നിയാദി പങ്കുവെച്ച ചിത്രത്തിൽ കാണാം.'ഒമാനും യു.എ.ഇയും ഒന്നാകുന്ന കാഴ്ച.നമ്മെ ചേർത്തുനിർത്തുന്ന ശക്തമായ ബന്ധത്തിന്‍റെയും പൈതൃകത്തിന്‍റെയും ആഘോഷമാണിത്' -നിയാദി ട്വീറ്റിൽ പറഞ്ഞു.

 

 

 

ബഹിരാകാശത്തെ ജീവിതത്തെ കുറിച്ച് കൗതുകകരമായ നിരവധി വിവരങ്ങൾ സുല്‍ത്താന്‍ അല്‍ നെയാദി സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.ഈ മാസമാദ്യം ദുബൈയുടെ രാത്രിചിത്രം പങ്കുവെച്ചത് വൈറലായിരുന്നു.

 

OTHER SECTIONS