/kalakaumudi/media/post_banners/926fc1f8070c3ba14d487de0780dd1e5ba51a7f5508d7c40c8c6c094496e4bce.jpg)
മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ തങ്ങളുടെ വ്യക്തമായ സാനിധ്യം അറിയിച്ച് കൊണ്ട് എംഫോണും പങ്കെടുത്തു. ഈ വര്‍ഷത്തെ ഏറ്റവും വലിയതും വിപുലവുമായ ഈവന്റാണ് മൊബൈല്‍ വേള്‍ഡ് കോണ്‍്ഗ്രസ്. സ്മാര്‍ട്ട്‌ഫോണുകളും സ്മാര്‍ട്ട്വാച്ചുകളും ടാബ്ലറ്റുകളും പുറത്തിറക്കിക്കൊണ്ട്, 5 ജി പോലുള്ള ഏറ്റവും പുതിയ മൊബൈല്‍ഫോണുകളുടെ വിരുന്നാണ് ഇവന്റ് ഒരുക്കിയത്. ലോകത്തിലെ തന്നെ എല്ലാവലിയ ബ്രാന്റുകളും സംരഭത്തില്‍ പങ്കെടുത്തു. എം ഫോണ്‍ ഇറങ്ങി ഒരുവര്‍ഷം ആവുമ്പോള്‍ തന്നെ ഇത്തരം ബൃഹത്തായ സംരഭത്തില്‍ പങ്കെടുക്കാനായത് കമ്പനിയുടെ വളര്‍ച്ചയെ സൂചിപ്പിക്കുന്നു.
ഇവന്റില്‍ എം ഫോണിന് പുറമെ മറ്റ് പ്രമുഖ ബ്രാന്റുകളും ഒപ്പം അസ്യൂസ്, ബ്ലാക്ക്‌ബെറി,എച്ച്ടിസി,സാംസങ്,സോണി,എല്‍ജി മുതലായ എല്ലാ മൊബൈല്‍ ഫോണ്‍ ബ്രാന്റുകളും മൊബാല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പങ്കെടുത്തിരുന്നു.ജി.എസ്.എം.എ. നടത്തുന്ന വാര്‍ഷിക വ്യാപാര പ്രദര്‍ശനമാണ് മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സ്. ഈ വര്‍ഷം നടക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് വേണ്ടിയുള്ള ആദ്യ സംരഭമാണിത്. കസ്റ്റമേഴ്‌സിന് 5 ജി, മൊബൈല്‍ ചിപ്‌സ്, വി.ആര്‍, മറ്റ് അനുബന്ധ സാങ്കേതികവിദ്യകള്‍ തുടങ്ങിയ ഭാവി സംരംഭങ്ങളെക്കുറിച്ച് സംസാരിക്കാന്‍ നിരവധി വ്യവസായികളെയും സംരഭത്തില്‍ പങ്കടുത്തിരുന്നു. കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ബ്രാന്റുകളാണ് പ്രദര്‍ശനത്തില്‍ എത്തിച്ചത്.