/kalakaumudi/media/post_banners/545397f7fda6db386a0ec4045bb61411cf1eb87bbf8ccc0f3e3f3616c24d7664.jpg)
പുതിയ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനുമായി ഗൂഗിൾ എത്തുന്നു . മുപ്പത് പേര്‍ക്ക് ഒരേ സമയം ഒരുമിച്ച്പങ്കെടുക്കാൻ സാധിക്കുന്ന എച്ച്ഡി വീഡിയോ മെസേജിങ് സര്‍വീസ് ആണ് ഗൂഗിള്‍ അവതരിപ്പിക്കുന്നത്. ഗൂഗിള്‍ ഹാങ്ങൗട്ട് വഴിയാണ് ഈ ആപ്പ് ലഭ്യമാകുക. ഇതിന്റെ ഡെസ്‌ക്ടോപ്പ് വെര്‍ഷനാണ് ഉടന്‍ അവതരിപ്പിക്കപ്പെടുന്നത്. ഇതില്‍ മീറ്റിങ് കോഡ് ആദ്യം നല്‍കിയാല്‍ വരാന്‍ പോകുന്ന മീറ്റിങ്ങുകള്‍ വലതുവശത്ത് കാണുവാന്‍ സാധിക്കുന്നതാണ്.
. ബിസിനസ് സംബന്ധമായ ഉപയോഗങ്ങള്‍ക്ക് വേണ്ടിയാണ് ഈ ആപ്ലിക്കേഷന്‍ രൂപീകരിച്ചിട്ടുള്ളത്. ഹാങ്ങൗട്ടില്‍ ഒരു സമയത്ത് പത്ത്‌പേര്‍ക്ക് മാത്രമേ ഒരുമിച്ച് സംസാരിക്കുവാന്‍ സാധിക്കുകയുള്ളു. മുപ്പത് പേരടങ്ങുന്ന വലിയ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് സംസാരിക്കുവാന്‍ ഈ ആപ്പ് സൗകര്യപ്രദമാണ് .
ജി വലിയ കോണ്‍ഫറന്‍സ് ആണെങ്കില്‍ സംസാരിക്കുന്ന ആളിനും പങ്കെടുക്കുന്ന മറ്റുള്ള ആളുകളുടെ ലിസ്റ്റ് , പേരുകള്‍, ഇമെയിലുകള്‍ എന്നിവയ്ക്കും പ്രത്യേകം ബോക്‌സുകള്‍ സ്‌ക്രീനില്‍ കാണുവാന്‍ സാധിക്കുന്നതാണ്.