ഡ്യൂവല്‍ പിന്‍ ക്യാമറയും 6 ഇഞ്ചിന്റെ എഫ്എച്ച്ഡിയും ഒരുക്കി നോക്കിയ 7 പ്ലസ് മോഡലുകള്‍ വിപണിയില്‍

ഡ്യൂവല്‍ പിന്‍ ക്യാമറയും 6 ഇഞ്ചിന്റെ എഫ്എച്ച്ഡിയും ഒരുക്കി നോക്കിയ 7 പ്ലസ് മോഡലുകള്‍ വിപണിയിലേക്ക് എത്തുന്നു. 18 .9 ഡിസ്‌പ്ലേ റെഷിയോ കാഴ്ചവെച്ചുകൊണ്ടും,4 ജിബിയുടെ റാമും,ഡ്യൂവല്‍ പിന്‍ ക്യാമറയും 6 ഇഞ്ചിന്റെ എഫ്എച്ച്ഡിയും കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജും എന്നിവയെല്ലാം ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളില്‍ ഒന്നാണ്.

author-image
ambily chandrasekharan
New Update
ഡ്യൂവല്‍ പിന്‍ ക്യാമറയും 6 ഇഞ്ചിന്റെ എഫ്എച്ച്ഡിയും ഒരുക്കി നോക്കിയ 7 പ്ലസ് മോഡലുകള്‍ വിപണിയില്‍

ഡ്യൂവല്‍ പിന്‍ ക്യാമറയും 6 ഇഞ്ചിന്റെ എഫ്എച്ച്ഡിയും ഒരുക്കി നോക്കിയ 7 പ്ലസ് മോഡലുകള്‍ വിപണിയിലേക്ക് എത്തുന്നു. 18 .9 ഡിസ്‌പ്ലേ റെഷിയോ കാഴ്ചവെച്ചുകൊണ്ടും,4 ജിബിയുടെ റാമും,ഡ്യൂവല്‍ പിന്‍ ക്യാമറയും 6 ഇഞ്ചിന്റെ എഫ്എച്ച്ഡിയും കൂടാതെ 64 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജും എന്നിവയെല്ലാം ഈ മോഡലുകളുടെ ആന്തരിക സവിശേഷതകളില്‍ ഒന്നാണ്.ഡ്യൂവല്‍ പിന്‍ ക്യാമറയില്‍ കൂടാതെ 18.9 ഡിസ്‌പ്ലേ റെഷിയോയില്‍ നോക്കിയ പുറത്തിറക്കുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍ ആണ് നോക്കിയ 7 പ്ലസ് എന്ന മോഡല്‍. ഇത് ഉടന്‍ തന്നെ ആമസോണില്‍ എത്തുന്നതുമാണ്.
മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന നോക്കിയ 7 പ്ലസ് സ്മാര്‍ട് ഫോണുകളില്‍ നല്‍കിയിരിക്കുന്ന സവിശേഷതകള്‍ എല്ലാം തന്നെ ഒന്നിന് മെച്ചം തന്നെയാണ് .അതില്‍ രണ്ടാമതായി എടുത്തുപറയേണ്ടത് അതിന്റെ പുതിയ വേര്‍ഷന്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. ഈമോഡലുകള്‍ പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ 8.1 ( ഒറിയോ)ലും,് ക്വാല്‍കോം സ്‌നാപ്ഡ്രാഗോണ്‍ 660 പ്രോസസറിലും ആണ്.25999 രൂപയ്ക്ക് അടുത്താണ് ഇതിന്റെ ഇന്ത്യന്‍ വിപണിയിലെ വിലവരുന്നത് .
ഒരു സ്മാര്‍ട്ട് ഫോണിന്റെ സവിശേഷതകളില്‍ ഏറ്റവും മികച്ചു നില്‍ക്കേണ്ടത് അതിന്റെ ബാറ്ററി തന്നെയാണ്. ഇവിടെ ഈ മോഡലുകളിലെ ബാറ്ററികളും മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്ന ബാറ്ററികളാണ്.മാത്രവുമല്ല 3800 എംഎഎച്ച് ന്റെ നോണ്‍ റിമൂവബിള്‍ ബാറ്ററിയിലാണ് ഈ മോഡലുകള്‍ പ്രവര്‍ത്തിക്കുന്നതും.കൂടാതെ ഇതിനു ഫാസ്റ്റ് ചാര്‍ജിങ് ലഭ്യമാകുന്നുണ്ട്.12 12 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 16 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറകളുമാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഒരു സ്മാര്‍ട്ട് ഫോണിന്റെ ഏറ്റവും വലിയ രണ്ടു ഘടകങ്ങളില്‍ ഒന്നാണ് അതിന്റെ പ്രൊസസര്‍ .കാരണം പ്രൊസസര്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നില്ല എങ്കില്‍ അത് ഫോണിനെ കാര്യമായ രീതിയില്‍ തന്നെ ബാധിക്കുന്നു .എന്നാല്‍ ഇവിടെ നോക്കിയ 7 പ്ലസ് എന്ന ഈ ഫോണിന്റെ പ്രൊസസര്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നത് തന്നെയാണ് .സ്‌നാപ്ഡ്രാഗന്റെ 660പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം നടക്കുന്നത്.

nokia 7plus model in market