/kalakaumudi/media/post_banners/d52a5ee60d03f815331e2b7a90dd089905c293b066507b332ce78bb19cfcb273.jpg)
മുംബയ്: സെഡ് ടി ഇ യുടെ ഉപബ്രാന്‍ഡായ നൂബിയ നൂബിയ സെഡ് 11, എന്‍ 1 എന്നീ സ്മാര്‍ട്ട് ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കി. നൂബിയ സെഡ് 11ല്‍ 16 എം പി പിന്‍ക്യാമറ, രണ്ട് എല്‍ ഇ ഡി ഫ്ളാഷ് എന്നിവയുണ്ട്.
5.5 ഇഞ്ച് ഡിസ്പ്ളേ, ഒരു കൈ കൊണ്ട് തന്നെ ഉപയോഗിക്കാനാകും. കയ്യില്‍ പിടിക്കാനും സൌകര്യപ്രദമാണ് ചൈനീസ് കന്പനിയുടെ പുതിയ ഫോണ്‍. ഊര്‍ജ ബട്ടണ്‍ ശബ്ദം ഏറ്റക്കുറിച്ചില്‍ വരുത്താനുള്ള സൌല്‍കര്യം എന്നിവ വലത് വശത്താണ്. സിം കാര്‍ഡ് ഇടാനുള്ള സൌകര്യം ഇടത് വശത്താണ്. എട്ട് എം പി സെല്‍ഫി ക്യാമറയുണ്ട്.
സ്മാര്‍ട്ട്ഫോണിന്‍റെ പിന്‍ഭാഗത്ത് ക്യാമറ, രണ്ട് എല്‍ ഇ ഡി ഫ്ളാഷ് എന്നിവയുണ്ട്.3.5 എം എം ഓഡിയോ ജാക്, ഇന്‍ഫ്ര റെഡ് സെന്‍സര്‍ എന്നിവ മുകള്‍ വശത്തുണ്ട്.യു എസ് ബി ടൈപ് സി ചാര്‍ജ് ചെയ്യാനുള്ള സംവിധാനം സ്പീക്കറുകള്‍ എന്നിവ താഴ കാണാം.
എന്‍ 1 ആമസോണ്‍ വഴി ലഭ്യമാണ്. വില 11, 9999 രൂപ. ഫോണിന് 190 ഗ്രാം ഭാരമുണ്ട്. 5. 5 ഇഞ്ച് ഫുള്‍ എച്ച് ഡി വലിപ്പമുണ്ട് സ്ക്രീനിന്. ഒക്ടോകോര്‍ മീഡിയ ടെക് ഹെലിയോ പി 10 പ്രോസസറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. റാം ശേഷി 3. ജി ബി. ഇന്‍റേണല്‍ മെമ്മറി 32 ജി ബി. ഇന്‍റേണല്‍ മെമ്മറി ഉപയോഗിച്ച് 128 ജി ബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം.
ആന്‍ഡ്രോയിഡ് മാഷ്മെലോയാണ് ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സംവിധാനം. 5000 എം എ എച്ച് ബാറ്ററിയാണ് ഫോണിന്. മുന്നിലും പിന്നിലും 13 എം പി ക്യാമറയുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
