8 ജിബി റാംമുമായി വണ്‍ പ്ലസ്സ് 6

വണ്‍ പ്ലസ് 5ടിയുടെ മോഡലുകള്‍ക്ക് ശേഷം വണ്‍ പ്ലസ് പുറത്തിറക്കുന്ന പുതിയ മോഡലുകളാണ് വണ്‍ പ്ലസ് 6 .കഴിഞ്ഞ ദിവസ്സം ഇതിന്റെ ഫോട്ടോകളും കൂടാതെ ഇതിന്റെ കുറച്ചു സവിശേഷതകളും പുറത്തുവിടുകയുണ്ടായി .വണ്‍ പ്ലസ് 5യുടെ സമാനമായ സവിശേഷതകള്‍ തന്നെയാണ് 6നു നല്‍കിയിരിക്കുന്നത് .ഈ മോഡലുകളും പുറത്തിറങ്ങുന്നത് 6,8 ജിബിയുടെ റാംമ്മുകളിലാണ് .ഇതിന്റെ കൂടുതല്‍ സവിഷേതകള്‍ മനസ്സിലാക്കാം .

author-image
Abhirami Sajikumar
New Update
8 ജിബി റാംമുമായി  വണ്‍ പ്ലസ്സ് 6

 

വണ്‍ പ്ലസ് 5ടിയുടെ മോഡലുകള്‍ക്ക് ശേഷം വണ്‍ പ്ലസ് പുറത്തിറക്കുന്ന പുതിയ മോഡലുകളാണ് വണ്‍ പ്ലസ് 6 .കഴിഞ്ഞ ദിവസ്സം ഇതിന്റെ ഫോട്ടോകളും കൂടാതെ ഇതിന്റെ കുറച്ചു സവിശേഷതകളും പുറത്തുവിടുകയുണ്ടായി .വണ്‍ പ്ലസ് 5യുടെ സമാനമായ സവിശേഷതകള്‍ തന്നെയാണ് 6നു നല്‍കിയിരിക്കുന്നത് .ഈ മോഡലുകളും പുറത്തിറങ്ങുന്നത് 6,8 ജിബിയുടെ റാംമ്മുകളിലാണ് .ഇതിന്റെ കൂടുതല്‍ സവിഷേതകള്‍ മനസ്സിലാക്കാം .

6.28 ഇഞ്ചിന്റെ അമലോഡ് ഡിസ്‌പ്ലേയാണ് ഈ മോഡലുകള്‍ക്ക് നല്‍കിയിരിക്കുന്നത് .2280x1080 ന്റെ പിക്സല്‍ റെസലൂഷന്‍ ഈ മോഡലുകള്‍ കാഴ്ചവെക്കുന്നുണ്ട് .എന്നാല്‍ ഇതിന്റെ ഡിസ്പ്ലേ റെഷിയോ 19:9 ലാണ് എന്നാണ് സൂചനകള്‍ .രണ്ടു മോഡലുകള്‍ പുറത്തിറങ്ങുന്നുണ്ട് .6 ജിബിയുടെ റാംമ്മില്‍ കൂടാതെ 128 ജിബിയുടെ സ്റ്റോറേജില്‍ കൂടാതെ 8 ജിബിയുടെ റാംമ്മില്‍ 256 ജിബിയുടെ സ്റ്റോറേജില്‍ .

വണ്‍ പ്ലസ് 5Tയുടെ സവിശേഷതകള്‍:-

6 ഇഞ്ചിന്റെ ക്വാഡ് Hd ഡിസ്‌പ്ലേയാണ് ഇതിനു നല്‍കിയിരിക്കുന്നത് .18.9 ഡിസ്പ്ലേ റെഷിയോ ആണ് ഇതിനുള്ളത് .സ്നാപ്പ് ഡ്രാഗന്റെ 835 പ്രോസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം.6ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം എന്നി വേരിയന്റുകളാണ് ഇപ്പോള്‍ വിപണിയില്‍ എത്തുന്നത് .64 ജിബിയുടെ കൂടാതെ 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജ് ആണ് ഇതിനുള്ളത് .

ഇനി ഇതില്‍ ഏറ്റവും എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവല്‍ ക്യാമെറകളാണ് .20 മെഗാപിക്സലിന്റെ 16 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമെറകളാണ് ഇതിനു നല്‍കിയിരിക്കുന്നത് .ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണില്‍ ഇതിന്റെ വില 32999 രൂപയാണ് .

one plus 6