മൊബൈൽ ഫോണിലെ വിവരങ്ങളും വാട്സ് ആപ്പ് സന്ദേശങ്ങളും ചോർത്തപ്പെടുന്നതായി വെളിപ്പെടുത്തൽ

അമേരിക്കൻ ചാര സംഘടന സി.​െഎ.എ ആ​ൻഡ്രോയിഡ്​, ​െഎ.ഒ.എസ്​ ഫോണുകളിലെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന്​ വെളിപ്പെടുത്തൽ. ​പ്രത്യേക സോഫ്​റ്റ്​വെയർ മുഖാന്തരം സി.​​െഎ.എ വാട്​സ്​ ആപ്​ സന്ദേശങ്ങൾ ഉൾപ്പടെ ചോർത്തുന്നുവെന്നാണ്​ വിക്കിലീക്​സ്​ പുറത്ത് വിട്ട റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത് .

author-image
Greeshma G Nair
New Update
മൊബൈൽ ഫോണിലെ വിവരങ്ങളും വാട്സ് ആപ്പ് സന്ദേശങ്ങളും ചോർത്തപ്പെടുന്നതായി വെളിപ്പെടുത്തൽ

ന്യൂയോർക്ക്: അമേരിക്കൻ ചാര സംഘടന സി.െഎ.എ ആൻഡ്രോയിഡ്, െഎ.ഒ.എസ് ഫോണുകളിലെ വിവരങ്ങൾ ചോർത്തുന്നുണ്ടെന്ന് വെളിപ്പെടുത്തൽ. പ്രത്യേക സോഫ്റ്റ്വെയർ മുഖാന്തരം സി.െഎ.എ വാട്സ് ആപ് സന്ദേശങ്ങൾ ഉൾപ്പടെ ചോർത്തുന്നുവെന്നാണ് വിക്കിലീക്സ് പുറത്ത് വിട്ട റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത് .

ഫോണുകൾക്കു പുറമേ ടെലിവിഷനുകൾ, കാറുകൾ, എന്നിവയുടെ വിവരങ്ങളും സി.ഐ.എ ഹാക്ക് ചെയ്യുന്നുണ്ടെന്നും വിക്കിലീക്സ് രേഖകൾ പറയുന്നു. സ്മാർട്ട്ഫോണുകൾക്ക് പുറമെ സോഷ്യൽമീഡിയ, ഇ–മെയിൽ അക്കൗണ്ടുകളും സിഐഎ ഹാക്ക് ചെയ്യുന്നുണ്ട്.

ഹാക്കിങ്ങിനു ഏതെല്ലാം രീതികളാണ് സ്വീകരിക്കുന്നതെന്നും ഈ രേഖകളിൽ നിന്നു വ്യക്തമാണ്. വോൾട്ട്–7 എന്നു പേരിട്ടിരിക്കുന്ന പരമ്പരയുടെ ഭാഗമായി 8761 രേഖകളാണ് ആദ്യഘട്ടത്തിൽ വിക്കിലീക്സ് പുറത്തുവിട്ടിരിക്കുന്നത്. അതേസമയം, ഈ രേഖകളുടെ ആധികാരികത സംബന്ധിച്ചുള്ള ചർച്ചകളും നടക്കുന്നുണ്ട്. വിക്കിലീക്‌സിെൻറ പുതിയ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ സിഐഎ തയാറായിട്ടില്ല.

mobile hackers