പരാതിപരിഹാര വെബ്സൈറ്റുമായി യുവസംരംഭകന്‍

സാധാരണക്കാര്‍ക്ക് പരാതികള്‍ രേഖപ്പെടുത്താനും പരിഹാരം തേടാനും വെബ്‌സൈറ്റ് ഒരുങ്ങുന്നു.ജനങ്ങളുടെ പരാതികള്‍ ഇതിലൂടെ അധികാരികള്‍ക്ക് നേരിട്ട് അയക്കാം. സര്‍ക്കാരിന് പരിഹാരങ്ങള്‍ നേരിട്ടു ജനങ്ങളിലെത്തിക്കാം. ജനസമ്പര്‍ക്ക പരിപാടിയുടെ ഒരു ഓണ്‍ലൈന്‍ പതിപ്പ് എന്ന് വിളിക്കാവുന്ന ഡിജിറ്റല്‍ സൊല്യൂഷനാണ് ഈ വെബ്സൈറ്റ്. തിരുവനന്തപുരം സ്വദേശി അരവിന്ദ് മംഗലശ്ശേരി എന്ന എഞ്ചിനീയറാണ് ഇതു രൂപകല്‍പന ചെയ്തിരിക്കുന്നത്.

author-image
Abhirami Sajikumar
New Update

സോഷ്യല്‍ മീഡിയ മാതൃകയിലുള്ളതാണ് 'ആരോടു പറയാന്‍' എന്ന ഈ സൈറ്റ്. എല്ലാം സുതാര്യമാണ്. പരാതിക്കാര്‍ അക്കൗണ്ട് ഉണ്ടാക്കി ലോഗിന്‍ ചെയ്യണം. വ്യക്തിവിവരങ്ങള്‍ നല്‍കി ഒരു അധികാര കേന്ദ്രത്തിന് (കെ.എസ്.ഇ.ബി, ജലവിതരണം, പോലീസ്, പിഡബ്ല്യുഡി.. ഏതുമാവാം) പരാതി പോസ്റ്റ് ചെയ്യാം. സോഷ്യല്‍ മീഡിയാ പോസ്റ്റ് ആയി എല്ലാവര്‍ക്കും കാണും വിധം പരാതി പ്രസിദ്ധീകരിക്കപ്പെടും. മറ്റ് ഉപയോക്താക്കള്‍ക്ക് ഈ പരാതിക്ക് കീഴില്‍ അഭിപ്രായം പറയാനും സാധിക്കും.

അധികാര കേന്ദ്രത്തിന്റെ ഇമെയില്‍ ഐഡിയിലേക്കാണ് പരാതികള്‍ പോവുക. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പ്രത്യേകം കണ്‍ട്രോള്‍ പാനല്‍ നല്‍കും. പരാതികള്‍ ഈ പാനലില്‍ കാണാന്‍ സാധിക്കും. പരാതി കൈകാര്യം ചെയ്യുന്ന മുറയ്ക്ക് Open, Acknowledged, Resolving, Close എന്നിങ്ങനെ സ്റ്റാറ്റസ് അധികൃതര്‍ക്ക് അപ്ഡേറ്റ് ചെയ്യാം. ഇതിനായി പ്രത്യേകം നിറങ്ങളില്‍ ഇന്‍ഡിക്കേറ്ററുകള്‍ നല്‍കിയിട്ടുണ്ട്. (മഞ്ഞ നിറം ഉണ്ടെങ്കില്‍ പരാതി ഓപ്പണ്‍ ചെയ്തു, പച്ചയാണെങ്കില്‍ പരഹരിച്ചുകൊണ്ടിരിക്കുന്നു എന്നിങ്ങനെ). ഇത് പരാതിക്കാരനും കാണാം. പരിഹരിച്ചു കഴിഞ്ഞ പരാതികള്‍ അവസാനിപ്പിക്കാനും വകുപ്പുകള്‍ക്ക് സാധിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് സൈറ്റിന്റെ രൂപകല്‍പന. വെബ്‌സൈറ്റിന്റെ പ്രോട്ടോ ടൈപ്പ് മാത്രമാണ് അരവിന്ദ് അവതരിപ്പിച്ചിരിക്കുന്നത്. ജനോപകാരപ്രദമായ ആശയം പ്രാബല്യത്തില്‍ വരുത്തണമെങ്കില്‍ അധികാരികളില്‍ നിന്നുള്ള സഹകരണം ആവശ്യമാണ്. 'എല്ലാ പരാതികള്‍ക്കും ഒരിടത്ത് പരിഹാരം' എന്ന ഈ ആശയവുമായി സര്‍ക്കാരിനെ സമീപിക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട്ട് കണ്‍സോള്‍ ടെക്‌നോ സോലൂഷന്‍സ് എന്ന ഐടി സ്ഥാപനം നടത്തുന്ന അരവിന്ദ് എന്ന യുവസംരംഭകന്‍.

aarod parayan