"കൂളായിട്ടായിരുന്നു അവന്റെ മറുപടി. 'ഞാൻ നീന്തിയിങ് പോന്നു'..."

"അച്ഛാ രാവിലെ വന്നു കാണാം' എന്നവൻ പറഞ്ഞുതു കേട്ട് കുറെ കാത്തിരുന്നു. മടങ്ങാൻ ഒരുങ്ങുമ്പോൾ നനഞ്ഞു കുതിർന്നു കയറി വരുന്നു"

author-image
Athul Sanil
New Update
lalettan
Listen to this article
0.75x 1x 1.5x
00:00 / 00:00

താര പുത്രമാരിൽ കൂടുതൽ ആരാധകരുള്ള നടമ്മാരിൽ ഒരാളാണ് മലയാളത്തിന്റെ മഹാ നടൻ മോഹൻ ലാലിൻറെ മകൻ പ്രണവ് മോഹൻലാൽ. താരം സിനിമകളിൽ പ്രത്യക്ഷപ്പെടുന്നത് വളരെ കുറവാണ്. ഒടുവിലായി വർഷങ്ങൾക്കു ശേഷം എന്ന വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിലാണ് അഭിനയിച്ചത്. ചിത്രം ഏറെ പ്രേക്ഷക പ്രെശംസ നേടുകയും ബോക്സ്ഓഫീസിൽ വൻ വിജയം ആകുകയും ചെയ്തിരുന്നു. യാത്രകൾ ചെയ്യാൻ ഏറെ ഇഷ്ട്ടമുള്ള നട കൂടെയാണ് പ്രണവ്.

 

ഇപ്പോഴിതാ പ്രണവിനെ കുറിച്ചു മോഹൻലാൽ പറഞ്ഞ കാര്യം വൈറൽ ആയിരിക്കുകയാണ്. വനിതായ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് താരം പ്രണവിനെക്കുറിച്ച് പറഞ്ഞത്. മക്കൾക്ക് സർവ്വസ്വാതന്ദ്ര്യം കൊടുക്കുന്നളുകളാണല്ലോ ലാലേട്ടനും ചേച്ചിയുമൊക്കെ, അവരുടെ ജീവിതവും യാത്രകളും മോഹിപ്പിക്കാറില്ലേ എന്നതായിരുന്നു ചോദ്യം. "ഒരു കാലത്തു ഞാനും ഇതു പോലെ യാത്ര ചെയ്തിട്ടുണ്ട്. എവിടെ പോയാലും അപ്പുവുമായും മായയുമായും എപ്പോഴും കോണ്ടാക്‌ട് ഉണ്ട്. അപ്പു ഇടയ്ക്കു ഹംബിയിൽ പോകും, അവിടെ കാഴ്ചകൾ കണ്ടു റോക്ക് ക്ലൈമ്പിങ് ഒക്കെ നടത്തി കുറേ ദിവസം കൂടും. ഒരിക്കൽ ഞാൻ അവിടെ ഷുട്ടിങ്ങിനെത്തിയപ്പോൾ അപ്പു അവിടെയുണ്ട്. 'അച്ഛാ രാവിലെ വന്നു കാണാം' എന്നവ പറഞ്ഞുതു കേട്ട് കുറെ കാത്തിരുന്നു. മടങ്ങാൻ ഒരുങ്ങുമ്പോൾ നനഞ്ഞു കുതിർന്നു കയറി വരുന്നു. തുംദ്ര നദിക്ക് അക്കരെ ആയിരുന്നു അവന്റെ ക്യാമ്പ്. രവിലെ ഇക്കരക്ക് കടത്തു കിട്ടിയില്ല. അതാ ലേറ്റ് ആയതെന്നു പറഞ്ഞു. 'പിന്നെ എങ്ങനെ നീ വന്നത്'..? കൂളായിട്ടായിരുന്നു അവന്റെ മറുപടി. 'ഞാൻ നീന്തിയിങ് പോന്നു'..."

 

പ്രണവിന്റെ യാത്രകളോടുള്ള പ്രണയം ഓരോ മലയാളികൾക്കും അറിയാവുന്ന കാര്യമാണ്. മോഹൻലാൽ തന്റെ മക്കൾക്ക് കൊടുക്കുന്ന സ്വാതന്ദ്രവും ഏറെ ചർച്ചാ വിഷയമായ കാര്യങ്ങൾ ആണ്. അത്തരമൊരു സാഹചര്യത്തിൽ ആണ് ഇങ്ങനൊരു കാര്യം താരം പങ്കുവെക്കുന്നതും.

actor mohanlal pranav mohanlal