'ഹൃദയം എന്നെ പഠിപ്പിച്ച  ഒരു കാര്യം...'; 'വർഷങ്ങൾക്കു ശേഷം' നേടുന്ന വിജയത്തിൽ  വിശാഖ്

സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവർക്കൊപ്പമുള്ള ചിത്രവും വിശാഖ് പങ്കുവെച്ചിട്ടുണ്ട്.

author-image
Greeshma Rakesh
New Update
varshangalkk shesham movie

വിനീത് ശ്രീനിവാസൻ,പ്രണവ് മോഹൻലാൽ ധ്യാൻ ശ്രീനിവാസൻ എന്നിവർക്കൊപ്പം ശാഖ് സുബ്രഹ്മണ്യം

Listen to this article
0.75x 1x 1.5x
00:00 / 00:00

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്കു ശേഷം മികച്ച വിജയം നേടി മുന്നേറുകയാണ്. ഏപ്രിൽ 11ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.ചിത്രം  ഇതിനകം തന്നെ ആഗോളതലത്തിൽ 40 കോടിയോളം രൂപ നേടി കഴിഞ്ഞതായാണ് റിപ്പോർട്ട്. ഇപ്പോഴിതാ സിനിമയെ ഇരുകൈയും നീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നിർമ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.

'എല്ലാവർക്കും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് നന്ദി. ഹൃദയം എന്നെ പഠിപ്പിച്ച ഒരു കാര്യം - വലിയ സ്വപ്നം കാണുക, കഠിനാധ്വാനം ചെയ്യുക, നിങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുക! വർഷങ്ങൾക്കുശേഷം - മാജിക് തുടരുന്നു,' എന്നാണ് വിശാഖ് കുറിച്ചത്. ഒപ്പം ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവർക്കൊപ്പമുള്ള ചിത്രവും വിശാഖ് പങ്കുവെച്ചു.

1970കളിൽ രണ്ട് സുഹൃത്തുകൾ സിനിമാ മോഹവുമായി മദിരാശിയിലേക്ക് എത്തിപ്പെടുന്നതും തുടർന്നുള്ള സംഭവങ്ങളിലൂടെയുമാണ് സിനിമയ്ക്കുള്ളിലെ സിനിമ ചിത്രം പറയുന്നത്.ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.മാത്രമല്ല അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയുണ്ട് ചിത്രത്തിൽ. 

അമൃത് രാംനാഥാണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം - വിശ്വജിത്ത്, എഡിറ്റിംഗ് - രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ - നിമേഷ് താനൂർ, കോസ്റ്റ്യൂം - ദിവ്യ ജോർജ്, മേക്കപ്പ് - റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ - സജീവ് ചന്തിരൂർ, ചീഫ് അസോസിയേറ്റ് - അഭയ് വാര്യർ, ഫിനാൻസ് കൺട്രോളർ - വിജേഷ് രവി, ടിൻസൺ തോമസ്, സ്റ്റിൽസ് - ബിജിത്ത്.

 

movie news vineeth sreenivasan varshangalkku shesham Dhyanm Sreenivasan vishak subrahmanyam pranav mohanlal