സഞ്ജയ് കപൂറിന്റെ 30,000 കോടിയില്‍ വിഹിതം വേണം; കരിഷ്മയുടെ മക്കള്‍ കോടതിയില്‍

സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ 2703-ാം സ്ഥാനത്തും സഞ്ജയ് കപൂര്‍ എത്തിയിരുന്നു. സഞ്ജയിന്റെ കമ്പനിയുടെ മൂല്യം 40,000 കോടി രൂപയാണ്.

author-image
Biju
New Update
karishma

മുംബൈ: ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവും വ്യവസായിയുമായ സഞ്ജയ് കപൂറിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ സ്വത്തിനു വേണ്ടിയുള്ള അവകാശ തര്‍ക്കം മുറുകുന്നു.  സഞ്ജയ് കപൂറിന്റെ 30,000 കോടി രൂപ വിലമതിക്കുന്ന സ്വത്തില്‍  അവകാശം ആവശ്യപ്പെട്ട് കരിഷ്മ കപൂറിന്റെ മക്കളായ സമൈറയും കിയാനും ഡല്‍ഹി ഹൈകോടതിയെ സമീപിച്ചിരിക്കുയാണ്. 

പിതാവിന്റെ സ്വത്തുക്കളുടെ നിയമപരമായ അവകാശികളായി തങ്ങളെ ഔദ്യോഗികമായി അംഗീകരിക്കണം, സ്വത്തിന്റെ അഞ്ചിലൊന്ന് വിഹിതം നല്‍കണം എന്നിവയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍. സഞ്ജയ് കപൂറിന്റെ സ്വത്തില്‍ രണ്ടാനമ്മ സമ്പൂര്‍ണ ആധിപത്യത്തിനായി ശ്രമിക്കുകയാണെന്നും ഹര്‍ജിയില്‍  സമൈറയും കിയാനും ആരോപിക്കുന്നു. 

Also Read:

https://www.kalakaumudi.com/movies/lady-superstar-manju-warrier-wealth-news-update-10068717

സുരക്ഷിതമായ ഭാവിയും സ്വത്തുവകകളും പിതാവ് ഉറപ്പുനല്‍കിയതാണെന്നും തങ്ങളുടെ പേരില്‍ ബിസിനസ് സംരംഭങ്ങള്‍  തുടങ്ങിയിരുന്നുവെന്നും കുടുംബ ട്രസ്റ്റിന്റെ ഗുണഭോക്താക്കളായി നാമനിര്‍ദേശം ചെയ്തിരുന്നുവെന്നും ഹര്‍ജിയില്‍ പറയുന്നു. 

കഴിഞ്ഞ ജൂണിലാണ് സോന കോംസ്റ്റാറിന്റെ ചെയര്‍മാനും വ്യവസായിയും ബോളിവുഡ് നടി  കരിഷ്മ കപൂറിന്റെ മുന്‍ ഭര്‍ത്താവുമായ  സഞ്ജയ് കപൂര്‍  അന്തരിച്ചത്. ഇംഗ്ലണ്ടിലെ ഗാര്‍ഡ്സ് പോളോ ക്ലബ്ബില്‍ പോളോ കളിച്ചു കൊണ്ടിരിക്കുമ്പോള്‍ 53 വയസ്സുകാരനായ സഞ്ജയ് ഒരു തേനീച്ചയെ വിഴുങ്ങുകയായിരുന്നു. തൊണ്ടയില്‍ തേനീച്ചയുടെ കുത്തേറ്റ സഞ്ജയിനു  ശ്വാസതടസം അനുഭവപ്പെടുകയും പിന്നാലെ ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. 

Read More:

https://www.kalakaumudi.com/kerala/the-third-number-hits-theaters-on-september-26th-10067176

സോന കോംസ്റ്റാറിന്റെ ചെയര്‍മാനായിരുന്നു സഞ്ജയ് കപൂര്‍. ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളില്‍ 2703-ാം സ്ഥാനത്തും സഞ്ജയ് കപൂര്‍ എത്തിയിരുന്നു. സഞ്ജയിന്റെ കമ്പനിയുടെ മൂല്യം 40,000 കോടി രൂപയാണ്.  ലോകത്തിലെ ഏറ്റവും മികച്ച പത്ത് കാര്‍ കമ്പനികളില്‍ ഏഴെണ്ണത്തിനും വേണ്ടി ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍ നിര്‍മ്മിച്ചത് സഞ്ജയുടെ കമ്പനിയാണ്, കൂടാതെ ഇലക്ട്രിക് വാഹന വിപ്ലവത്തിലെ ശ്രദ്ധേയ നേതാവായി സഞ്ജയ് അറിയപ്പെട്ടിരുന്നു. ഇന്ത്യ, ചൈന, മെക്‌സിക്കോ, സെര്‍ബിയ, യുഎസ് എന്നിവയുള്‍പ്പെടെ ഒമ്പത് രാജ്യങ്ങളില്‍ കമ്പനിയ്ക്ക് ഫാക്ടറികളുണ്ട്. 

മുന്‍പ് ഡിസൈനര്‍ നന്ദിത മഹ്താനിയെ സഞ്ജയ് വിവാഹം ചെയ്തിരുന്നു. 2003ല്‍ സഞ്ജയ് കരിഷ്മ കപൂറിനെ വിവാഹം ചെയ്തു. എന്നാല്‍ ആ വിവാഹവും വൈകാതെ പിരിഞ്ഞു. 2016ല്‍ കരിഷ്മയും സഞ്ജയും  ഔദ്യോഗികമായി വിവാഹമോചനം നേടി.  സമൈറ, കിയാന്‍ എന്നിങ്ങനെ രണ്ടുമക്കളാണ് ഈ ദമ്പതികള്‍ക്കുള്ളത്.  2016 ല്‍ കരിഷ്മയും സഞ്ജയും വിവാഹമോചനം നേടിയ ശേഷം, മുന്‍ മോഡല്‍ പ്രിയ സച്ച്‌ദേവിനെ സഞ്ജയ് വിവാഹം കഴിച്ചു. അസറിയാസ് എന്നൊരു മകനാണ് പ്രിയ- സഞ്ജയ് ദമ്പതികള്‍ക്കുള്ളത്. പ്രിയയുടെ മുന്‍ വിവാഹത്തില്‍ നിന്നുള്ള മകള്‍ സഫീറ ചത്വാളിനെയും സഞ്ജയ് കപൂര്‍ ദത്തെടുക്കുകയായിരുന്നു.