/kalakaumudi/media/media_files/2025/09/12/klyani-2025-09-12-14-17-15.jpg)
മലയാള സിനിമയുടെ ചരിത്രത്തിലിടം പിടിക്കാന്‍ മുന്നേറുകയാണ് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക ചാപ്റ്റര്‍1- ചന്ദ്ര'. ഇതിനകം തന്നെ 200 കോടി നേടി കഴിഞ്ഞ ചിത്രം സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന കളക്ഷന്‍ നേടുന്ന ചിത്രമായി മാറുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. കല്യാണി പ്രിയദര്‍ശനും നസ്ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
'ലോക' സിനിമ 200 കോടി കടന്നതില്‍ നടി കല്യാണി പ്രിയദര്‍ശനും ഏറെ സന്തോഷത്തിലാണ്. കഴിഞ്ഞ ദിവസം കല്യാണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധ കവരുന്നത്. ചിത്രങ്ങള്‍ക്കൊപ്പം ഒരു സ്‌ക്രീന്‍ ഷോട്ടും കല്യാണി പങ്കുവച്ചിട്ടുണ്ട്. അച്ഛനായ പ്രിയദര്‍ശന്‍ അയച്ച മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടാണിത്.
Also Read:
പ്രിയദര്‍ശന്റെ വാക്കുകളിങ്ങനെ...
'പ്രേക്ഷകരായ നിങ്ങളാല്‍ മാത്രം സാധ്യമായ ഒരു സംഖ്യയിലേക്ക് ഇന്നലെ ഞങ്ങളുടെ സിനിമയെത്തി. എനിക്ക് വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയുന്നില്ല, ഈ ചിത്രത്തിന് നല്‍കിയ വലിയ സ്‌നേഹത്തിന് നന്ദി. നമ്മുടെ സിനിമ വ്യവസായത്തില്‍ കണ്ടന്റാണ് എപ്പോഴും രാജാവ്, ഏറ്റവും വലിയ താരം. നിങ്ങളത് ഒരിക്കല്‍ കൂടി തെളിയിച്ചു. നല്ല കഥകള്‍ക്ക് എപ്പോഴും നിങ്ങള്‍ക്കിടയില്‍ സ്ഥാനമുണ്ടെന്ന് അറിയിക്കാന്‍ അവസരം നല്‍കിയതിന് നന്ദി.
ഡൊമിനിക് അരുണ്‍ (ഞങ്ങളുടെ ഡോം)... ഞങ്ങള്‍ക്ക് പൂര്‍ണ്ണഹൃദയത്തോടെ വിശ്വസിക്കാവുന്ന ഒരു വിഷന്‍ നല്‍കിയതിന് നന്ദി. ഞങ്ങളുടെ പരമാവധി ഈ സിനിമയിലേക്ക് സമര്‍പ്പിക്കാന്‍ കാരണം നിങ്ങളായിരുന്നു. നിങ്ങളില്ലാതെ ഇതൊന്നും സാധ്യമാകുമായിരുന്നില്ല. സിനിമയിലെ അഭിനേതാക്കളോടും അണിയറപ്രവര്‍ത്തകരോടും... ഈ വിജയം എനിക്ക് സ്‌പെഷലായി തോന്നുന്നു, കാരണം ഇത് പങ്കിടാന്‍ എനിക്ക് നിങ്ങളുമുണ്ട്. ലോകയെ നമ്മുടെ സ്വകാര്യ അഭിമാനമായി മാറ്റിയ, ഇത്രയും വലിയ വിജയമാക്കിയ ഞങ്ങളുടെ പ്രിയപ്പെട്ട മലയാളി പ്രേക്ഷകര്‍ക്ക്, ഒരുപാട് ഒരുപാട് നന്ദി,' എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് കല്യാണി കുറിച്ചത്.