/kalakaumudi/media/media_files/2025/04/17/yWQptfjkGVyY9NBYDzXV.jpg)
മലയാളികളുടെ പ്രിയ താരമായ നസ്രിയ നസീം ഒരിടവേളയ്ക്കു ശേഷം പുതിയ പോസ്റ്റുമായി സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. വളരെ വൈകാരികമായ ഒരു കുറിപ്പായിരുന്നു അത്.
ഒരിടവേളയ്ക്കു ശേഷം നസ്രിയ മലയാളത്തിലേക്ക് തിരിച്ചെത്തിയ സിനിമയായിരുന്നു 'സൂക്ഷ്മദര്‍ശിനി.' ചിത്രത്തിലെ കഥാപാത്രത്തിന് നസ്രിയക്ക് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം ലഭിച്ചിരുന്നു. പുരസ്കാര നേട്ടത്തിൽ നന്ദി അറിയിച്ചും സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് വിട്ടുനിന്നതിനും വിശദീകരണവുമായി ഇപ്പോള്‍ എത്തിയിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.
"കഴിഞ്ഞ കുറച്ച് കാലമായി എന്റെ അസാന്നിധ്യം നിങ്ങളും ശ്രദ്ധിച്ചിട്ടുണ്ടാവും. നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയുന്നത് പോലെ സജീവമായൊരു സംഘടനയിലെ അംഗമാണ് ഞാനും. എന്നാല്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാന്‍ വൈകാരികവും വ്യക്തിപരവുമായ വെല്ലുവിളികളിലായിരുന്നു.
എന്‍റെ 30-ാം പിറന്നാളും പുതുവര്‍ഷവും എന്‍റെ സിനിമ സൂക്ഷ്മദര്‍ശിനിയുടെ വിജയവും മറ്റു നിരവധി നിമിഷങ്ങളും ആഘോഷിക്കാന്‍ എനിക്ക് സാധിച്ചില്ല. ഫോൺ കോളുകളോടും മെസേജുകളോടും പ്രതികരിക്കാതിരുന്നതിന് ഞാൻ സുഹൃത്തുക്കളോട് ക്ഷമ കൂടി ചോദിക്കുകയാണ്. ഞാൻ പൂർണമായും ഒരു ഷട്ട് ഡൗൺ ചെയ്തത് മൂലം നിങ്ങൾക്കുണ്ടായ ബുദ്ധിമുട്ടുകൾക്ക് മാപ്പു ചോദിക്കുന്നു.
എനിക്ക് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്‌സില്‍ മികച്ച നടിയ്ക്കുള്ള അംഗീകാരം ലഭിച്ചു. അതിൽ സന്തോഷമുണ്ട്. ഈ സമയത്ത് എന്നെ മനസിലാക്കി പിന്തുണച്ചവർക്ക് നന്ദി അറിയിക്കുന്നു. ഇതൊരു ദുഷ്‌കരമായ യാത്രയാണ്. ഞാന്‍ സുഖംപ്രാപിച്ചുവരുന്നതായും ഓരോദിവസവും മെച്ചപ്പെട്ടുവരുന്നതായും നിങ്ങളെ അറിയിക്കണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് പൂര്‍ണമായിട്ടും തിരിച്ച് വരണമെങ്കില്‍ കുറച്ച് സമയം കൂടി വേണം."