'ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ'; ഓണാശംസകൾ നേർന്ന് താരങ്ങൾ

മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ദുൽഖർ സൽമാൻ, സുരേഷ് ​ഗോപി, നിമിഷ സജയൻ മുതലായ താരങ്ങളൊക്കെ ആശംസകളുമായി എത്തി. ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഇവർ ഓണാശംസകൾ നേർന്നത്.

author-image
Vishnupriya
New Update
cz
Listen to this article
0.75x1x1.5x
00:00/ 00:00

മലയാളികൾക്ക് ഓണാശംസകൾ നേർന്ന് താരങ്ങൾ. മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ദുൽഖർ സൽമാൻ, സുരേഷ് ​ഗോപി, നിമിഷ സജയൻ മുതലായ താരങ്ങളൊക്കെ ആശംസകളുമായി എത്തി.

ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഇവർ ഓണാശംസകൾ നേർന്നത്. 'എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ', മമ്മൂട്ടിയും മോഹൻലാലും കുറിച്ചു. 'ഏവർക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ഓണം ആശംസകൾ', ദുൽഖർ സൽമാൻ കുറിച്ചു.

'ഏവര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ഓണാശംസകള്‍', സുരേഷ് ​ഗോപി കുറിച്ചു. ഭാര്യയ്‌ക്കൊപ്പമുള്ള ചിത്രവും സുരേഷ് ​ഗോപി പങ്കുവെച്ചു.

'ഈ വർഷത്തെ ഓണത്തിന്റെ സ്നേഹം പകരുന്ന ഊർജവും ജീവൻ തുടിക്കുന്ന വർണ്ണങ്ങളും നിങ്ങൾക്കെല്ലാവർക്കും ഒരിക്കലും നിലയ്ക്കാത്ത സന്തോഷം നൽകട്ടെ. എന്റെ ഹൃദയം നിറഞ്ഞ ഓണാശാംശകൾ', കമൽഹാസൻ കുറിച്ചു. നിരവധി ആരാധകരാണ് താരങ്ങൾക്കും ആശംസകളുമായി എത്തുന്നത്.

film acters thiruvonam