അഫ്ഗാന് സഹായവുമായി ഇന്ത്യ; 1,000 ടെന്റുകളും 15 ടണ്‍ ഭക്ഷ്യവസ്തുക്കളും കാബൂളിലെത്തിച്ചു

1,000 ഫാമിലി ടെന്റുകളും 15 ടണ്‍ ഭക്ഷ്യവസ്തുക്കളും ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.

author-image
Biju
New Update
kabul

ന്യൂഡല്‍ഹി: കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ വന്‍ ഭൂചലനത്തെത്തുടര്‍ന്ന് ദുരന്തബാധിതര്‍ക്ക് ഇന്ത്യയുടെ ആദ്യഘട്ട സഹായം കാബൂളിലെത്തിച്ചു. 

1,000 ഫാമിലി ടെന്റുകളും 15 ടണ്‍ ഭക്ഷ്യവസ്തുക്കളും ഇന്ത്യന്‍ മിഷന്റെ സഹായത്തോടെ കാബൂളില്‍നിന്ന് കുനാറിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ അറിയിച്ചു.

ചൊവ്വാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ ദുരിതാശ്വാസ സാമഗ്രികള്‍ അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Also Read:

https://www.kalakaumudi.com/international/afghanistan-earthquake-today-live-updates-at-least-1000-killed-9775056

ദാരുണ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. 'അഫ്ഗാനിസ്ഥാനിലെ ഭൂകമ്പത്തിലുണ്ടായ ജീവഹാനിയില്‍ അഗാധമായ ദുഃഖമുണ്ടെന്നും ദുരിതഘട്ടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ദുഃഖിതരായ കുടുംബങ്ങള്‍ക്കൊപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാര്‍ഥനയുമെന്നും,' പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും, ദുരിതബാധിതര്‍ക്കു സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും പ്രതിവിധികളുമേകാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രാദേശിക സമയം രാത്രി 11.47 നായിരുന്നു വന്‍ ഭൂചലനം ഉണ്ടായത്. ഭൂകമ്പത്തിനു പിന്നാലെ 13 തുടര്‍ചലനങ്ങളും ഉണ്ടായി. നന്‍ഗര്‍ഹാര്‍ പ്രവിശ്യയിലെ ജലാലാബാദില്‍ നിന്ന് 27 കിലോമീറ്റര്‍ വടക്കുകിഴക്കായാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കുനാര്‍ പ്രവിശ്യയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് വിവരം. 

നൂര്‍ ഗുല്‍, സോക്കി, വാട്പൂര്‍, മനോഗി, ചപദാരെ എന്നീ ജില്ലകളാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതെന്ന് കുനാര്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥിരീകരിച്ചു. നൂറുകണക്കിന് വീടുകള്‍ നിലംപൊത്തുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. 

കുനാര്‍ പ്രവിശ്യയിലെ സാവ്കായ് ജില്ലയില്‍, ഒരു ഗ്രാമത്തില്‍ 20 പേര്‍ മരിച്ചതായും 35 പേര്‍ക്ക് പരുക്കേറ്റതായും സ്ഥിരീകരിച്ചതായി ബിബിസി നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 

afgan earthquake