/kalakaumudi/media/media_files/2025/08/28/ins-udayagiri-2025-08-28-16-34-43.jpg)
ന്യൂഡല്‍ഹി: ശത്രുക്കള്‍ക്ക് പേടിസ്വപ്നമായി ഇന്ത്യയുടെ പ്രതിരോധരംഗത്തെ വളര്‍ച്ച. നാവികസേനയ്ക്ക് കരുത്തായി രണ്ട് യുദ്ധക്കപ്പല്‍ കൂടി കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ ചെയ്തത്. ബ്രഹ്‌മോസ് മിസൈലുകള്‍ വിക്ഷേപിക്കാന്‍ കഴിവുള്ള ഉദയഗിരി ഹിമഗിരി എന്നീ ഐഎന്‍എസ് യുദ്ധക്കപ്പലുകളാണ് നാവികസേനയുടെ ശക്തിവര്‍ദ്ധിപ്പിക്കാന്‍ എത്തിയത്.
ഉദയഗിരി, ഹിമഗിരി യുദ്ധക്കപ്പലുകള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ, ഇന്ത്യന്‍ നാവികസേനയ്ക്ക് ഇപ്പോള്‍ 14 ഗൈഡഡ് മിസൈല്‍ സ്റ്റെല്‍ത്ത് ഫ്രിഗേറ്റുകളുണ്ട്, ഓരോന്നിലും 8 ലംബ വിക്ഷേപണ ബ്രഹ്‌മോസ് മിസൈല്‍ ലോഞ്ചറുകള്‍ ഉണ്ട്, ഇത് ഒരേസമയം 300 മിസൈലുകള്‍ വരെ വിക്ഷേപിക്കാന്‍ കഴിവ് നല്‍കുന്നു. 2003 ല്‍ ഉള്‍പ്പെടുത്തിയ തല്‍വാര്‍ ക്ലാസ് യുദ്ധക്കപ്പലുകളില്‍ നിലവില്‍ ആറ് കപ്പലുകള്‍ സര്‍വീസിലുണ്ട്.
Read More:
ഇതില്‍ നാലെണ്ണം ഇതിനകം ബ്രഹ്‌മോസ് കൊണ്ട് സജ്ജീകരിച്ചിട്ടുണ്ട്, ബാക്കിയുള്ള രണ്ടെണ്ണത്തിന്റെ പണി പുരോഗമിക്കുകയാണ്. 2016 ലെ ഇന്ത്യ-റഷ്യ കരാര്‍ പ്രകാരം, നാല് പുതിയ തല്‍വാര്‍ ക്ലാസ് യുദ്ധക്കപ്പലുകള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇതില്‍ റഷ്യയില്‍ നിര്‍മ്മിച്ച തുഷില്‍, തമാല്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്, മറ്റ് രണ്ടെണ്ണം ഉടന്‍ നാവികസേനയുടെ ഭാഗമാകും.
മുംബൈയിലെ മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ലിമിറ്റഡ് (എംഡിഎല്‍) നിര്‍മിച്ച ഐഎന്‍എസ് ഉദയഗിരി പ്രോജക്റ്റ് 17എ പരമ്പരയിലെ രണ്ടാമത്തെ കപ്പലും ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പല്‍ ഡിസൈന്‍ ബ്യൂറോ രൂപകല്‍പ്പന ചെയ്ത നൂറാമത്തെ കപ്പലുമാണ്. ആന്ധ്രാ പ്രദേശിലെ ഉദയഗിരി പര്‍വതനിരയുടെ പേരിലാണ് ഈ യുദ്ധക്കപ്പല്‍ അറിയപ്പെടുന്നത്. ഈ പേര് വഹിക്കുന്ന രണ്ടാമത്തെ നാവിക കപ്പലാണിത്. ആദ്യ യുദ്ധക്കപ്പല്‍ 1976 മുതല്‍ 2007വരെ നാവികസേനയുടെ ഭാഗമായി.
Watch Video:
https://www.youtube.com/watch?v=ax67cO8kcpo
ഏകദേശം 6,700 ടണ്‍ ഭാരമുള്ള ജ17അ ഫ്രിഗേറ്റുകള്‍, ശിവാലിക്-ക്ലാസ് ഫ്രിഗേറ്റുകളേക്കാള്‍ ഏകദേശം അഞ്ച് ശതമാനം വലുതാണ്. കൂടുതല്‍ ആകര്‍ഷകമായ രൂപവും കുറഞ്ഞ റഡാര്‍ ക്രോസ്-സെക്ഷനും ഇവയ്ക്കുണ്ട്. നിയന്ത്രിക്കാവുന്ന പിച്ചുള്ള പ്രൊപ്പല്ലറുകളെ പ്രവര്‍ത്തിപ്പിക്കുന്ന ഡീസല്‍ എന്‍ജിനുകളും ഗ്യാസ് ടര്‍ബൈനുകളുമാണ് ഇവയ്ക്ക് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്. സൂപ്പര്‍സോണിക് സര്‍ഫേസ്-ടു-സര്‍ഫേസ് മിസൈലുകള്‍, ഇടത്തരം ദൂരപരിധിയുള്ള സര്‍ഫേസ്-ടു-എയര്‍ മിസൈലുകള്‍, 76 എംഎം എംആര്‍ ഗണ്‍, 30 എംഎം, 12.7 എംഎം ക്ലോസ്-ഇന്‍ വെപ്പണ്‍ സിസ്റ്റങ്ങള്‍, കൂടാതെ അന്തര്‍വാഹിനി/വെള്ളത്തിനടിയിലെ ആയുധ സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഒട്ടേറെ ആയുധങ്ങള്‍ ഇവയിലുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
