/kalakaumudi/media/media_files/2025/07/08/kashmir-heat-2025-07-08-12-35-55.png)
ശ്രീനഗര്‍: ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന താപനിലയാണ് ജൂലൈ അഞ്ചിന് കാശ്മീരില്‍ രേഖപ്പെടുത്തിയത്. 37.5 ഡിഗ്രി സെല്‍ഷ്യസ് ആണ് ശനിയാഴ്ച രേഖപ്പെടുത്തിയ താപനില. അഞ്ചു പതിറ്റാണ്ടിനിടയിലെ ഏറ്റവും ചൂടിയേറിയ ജൂണ്‍മാസമാണ് കാശ്മീരില്‍ ഇപ്പോഴുളളത്.ഈ വര്‍ഷം ജൂണിലെ ശരാശരി പകല്‍ താപനില 32 നും 33 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരുന്നു. സാധാരണ യെക്കാള്‍ മൂന്ന് ഡിഗ്രി കൂടുതലാണിത്. മുന്‍കാലങ്ങളില്‍ ചൂട് 30 ഡിഗ്രിയില്‍ കൂടുതല്‍ ഉയരുമ്പോള്‍ കാശ്മീരില്‍ മഴ ലഭിക്കുമായിരുന്നു എന്നാല്‍ നിലവില്‍ ഇതിനുപകരം ചൂടെറിയ ദിവസങ്ങളാണ് അനുഭവപ്പെടുന്നത്. പര്‍വ്വതങ്ങളില്‍ മഞ്ഞുവീഴ്ച കുറഞ്ഞതാണ് ഇത്തരം ഒരു സാഹചര്യം ഉണ്ടാവാന്‍ കാരണമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.