ഉത്തരകാശി മേഘവിസ്‌ഫോടനം; മരണസംഖ്യ ഉയരുന്നു

രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെ ഐബെക്‌സ് ബ്രിഗേഡ് സ്ഥലത്തെത്തി. നാശനഷ്ടത്തിന്റെ വ്യാപ്തി പരിശോധിക്കുന്നതേയുള്ളൂവെന്നും വിവരങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും കരസേനയുടെ സൂര്യ കമാന്‍ഡ് അറിയിച്ചു

author-image
Biju
Updated On
New Update
ut 4

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുകയാണ്. വൈകിട്ട് 4 മണി വരെ 20ലധികം മരണം സ്ഥിരീകരിച്ചുവെന്നാണ് വാര്‍ത്തകള്‍. ആയിരത്തിലധികം പേരെ കാണാനില്ലെന്നു വിവരമുണ്ട്. ഉത്തരകാശിയിലെ ധരാലി ഗ്രാമത്തില്‍ ഉച്ചകഴിഞ്ഞ് 1.45നാണ് പ്രളയം ഉണ്ടായത്. 

മലമുകളില്‍നിന്നു കുത്തിയൊഴുകിവന്ന പ്രളയജലം വീടുകള്‍ക്കു മുകളിലൂടെ കുതിച്ചൊഴുകുകയായിരുന്നു. വാഹനങ്ങളും ജനങ്ങളുമടക്കം ഒഴുക്കില്‍പെട്ടു. വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വിനോദസഞ്ചാരികള്‍ ധാരാളമെത്തുന്നതിനാല്‍ ഹോംസ്റ്റേകളും മറ്റുമുള്ള സ്ഥലമാണിത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര, സംസ്ഥാന ദുരന്തനിവാരണ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു. സൈന്യവും എത്തിയിട്ടുണ്ട്.

Also Read at: https://www.kalakaumudi.com/national/illage-washed-away-several-missing-after-massive-cloudburst-in-uttarkashi-9628382

പ്രളയത്തെ തുടര്‍ന്ന് ഖീര്‍ ഗംഗ നദിയിലെ ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയര്‍ന്നതിനാല്‍ നദിതീരത്തെ താമസക്കാരും മറ്റും സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വെള്ളപ്പാച്ചിലില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി വിവരമുണ്ട്. കെട്ടിടങ്ങള്‍ക്കു മുകളിലൂടെ വെള്ളം പാഞ്ഞൊഴുകുന്നതിന്റെയും രക്ഷപ്പെടുത്തണേയെന്ന് ആളുകള്‍ അലറിവിളിക്കുന്നതിന്റെ വിഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.

നിരവധി ഹോട്ടലുകള്‍ മിന്നല്‍പ്രളയത്തില്‍ ഒലിച്ചുപോയതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാഹചര്യം മോശമാണെന്നും പ്രളയം ഉണ്ടായ സ്ഥലത്ത് 50 ഹോട്ടലുകള്‍ ഉണ്ടായിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

 

  • Aug 05, 2025 20:05 IST

    കല്ലുംമണ്ണും കുത്തിയൊലിച്ചെത്തി

    ഉരുള്‍പൊട്ടലില്‍ മണ്ണും കല്ലും കുത്തിയൊലിച്ചെത്തി ഒരു ഗ്രാമത്തെ ഒന്നാകെ തുടച്ചുനീക്കിപോകുന്ന ഭീതിജനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു.. നിരവധി പേര്‍ നിലവിളിക്കുന്നതും ദൃശ്യങ്ങളില്‍ നിന്ന് കേള്‍ക്കാം. ധരാളി ഗ്രാമത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.

    ഉരുള്‍പ്പൊട്ടി മിന്നല്‍ പ്രളയമുണ്ടാവുകയും ഒട്ടേറെ വീടുകള്‍ ഒലിച്ചുപോവുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എസ്ഡിആര്‍എഫ് ടീമും എന്‍ഡിആര്‍എഫ് ടീമും സൈന്യവും സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ട്.

    പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ഹര്‍ഷിലില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയാ്ണ് അപകടസ്ഥലം. ' ഉയര്‍ന്ന സ്ഥലത്താണ് ഗ്രാമം സ്ഥിരി ചെയ്യുന്നത്. അവിടെ ഹോട്ടലുകളും ഷോപ്പുകളും അടക്കമുളള വാണിജ്യകേന്ദ്രമാണ്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതേയുള്ളു. പക്ഷേ പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കനത്ത വസ്തുനാശം ഉണ്ടായിട്ടുണ്ട്'- ജില്ലാ മജിസ്ട്രേറ്റ് പ്രശാന്ത് ആര്യ പറഞ്ഞു. ധരാളിയില്‍ എത്തിയ സൈന്യം ആളുകളെ ഒഴിപ്പിക്കാന്‍ തുടങ്ങി.

    ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ 13 ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്. വെള്ളക്കെട്ടും മണ്ണിടിച്ചിലും മൂലം 266 റോഡുകള്‍ അടച്ചിട്ടിരിക്കുകയാണ്. 1700 കോടി രൂപയുടെ നാശനഷ്ടം സംസ്ഥാനത്ത് ഉണ്ടായതായാണ് സര്‍ക്കാര്‍ കണക്കുകള്‍. നൈനിത്താല്‍ ഹല്‍ദ്വാനി ദേശീയപാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു

     



  • Aug 05, 2025 17:41 IST

    യാത്രക്കാരും പ്രദേശവാസികളും ശ്രദ്ധിക്കണമെന്ന് ചമോലി പൊലീസ് അറിയിച്ചിട്ടുണ്ട്‌

    സാല്‍ധറിലെ ജ്യോതിര്‍മഠ്  മലരി റോഡ് ഒലിച്ചുപോയി. 

    roadhttps://x.com/NDRFHQ?ref_src=twsrc%5Egoogle%7Ctwcamp%5Eserp%7Ctwgr%5Eauthor



  • Aug 05, 2025 17:29 IST

    വീണ്ടും മേഘവിസ്‌ഫോടനം

    ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്‌ഫോടനം ഉണ്ടായതായി വിവരങ്ങള്‍. ധരാലിക്ക് അടുത്ത് സുഖി എന്ന സ്ഥലത്താണ് മേഘവിസ്‌ഫോടനം ഉണ്ടായത്. മലമുകളില്‍ നിന്ന് കല്ലും മണ്ണും ഇടിഞ്ഞിറങ്ങി. ഇവിടം ജനവാസ മേഖലയല്ലാത്തതിനാല്‍ തന്നെ ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

     



  • Aug 05, 2025 17:07 IST

    A team of the State Disaster Response Force (SDRF) is also at the site

    Prime Minister Narendra Modi and Union Home Minister Amit Shah said that they have spoken to Uttarakhand Chief Minister Pushkar Singh Dhami and assured Centre’s support in rescue operations. He said that teams of National Disaster Response Force (NDRF) and Indo Tibetan Border Patrol (ITBP) have been deployed for rescue operations. A team of the State Disaster Response Force (SDRF) is also at the site.



  • Aug 05, 2025 17:04 IST

    emergency numbers

    Helpline numbers issued

    Uttarkashi District Emergency Operation Centre has issued the following emergency numbers:

    01374222126, 01374222722, 9456556431



  • Aug 05, 2025 17:01 IST

    ഭാനെര്‍പനിക്കുമിടയില്‍ റോഡ് തടസ്സപ്പെട്ടിരിക്കുകയാണെന്ന് ചമോലി പൊലീസ് എക്‌സിലെ കുറിപ്പില്‍ അറിയിച്ചു

    കല്ലും മണ്ണും ഒഴുകിവന്നതിനാല്‍ ദേശീയപാത 58ല്‍ (ബദ്രീനാദ് ദേശീയപാത) പാഗല്‍നലയയ്ക്കും

    ut 3

    . അവശിഷ്ടങ്ങള്‍ നീക്കുകയാണെന്നും പൊലീസ് അറിയിച്ചു.



  • Aug 05, 2025 16:56 IST

    പരുക്കേറ്റവരെ ഹർഷിലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി

    പത്തുമിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയെന്ന് സൈന്യം. ഹർഷിലിൽ കരസേന ക്യാംപിന്റെ നാലു കി.മീ. അകലെയാണ് ഉരുൾപൊട്ടലുണ്ടായ സ്ഥലം. ‘‘വിവരം അറിഞ്ഞയുടൻതന്നെ 150 പേരുടെ ആദ്യ സംഘം 10 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി. ഇതുവരെ 15-20 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ഹർഷിലിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നു’’ – കരസേന വാർത്താക്കുറിപ്പിൽ അറിയിച്ചു. 



  • Aug 05, 2025 16:54 IST

    ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനവും മിന്നല്‍ പ്രളയവും ; 60 പേരെ കാണാതായി

    ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം. ഉത്തര കാശിയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ മിന്നല്‍ പ്രളയം ഉണ്ടായി നിരധി നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.60 ലധികം പേരെ കാണാതായതായെന്നാണ് പ്രാഥമിക നിഗമനം. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. രക്ഷാപ്രവര്‍ത്തകര്‍ പ്രളയ സ്ഥലത്തേക്ക് തിരിച്ചെന്നാണ് വിവരം. ഘീര്‍ഗംഗ നദിയിലൂടെ പ്രളയ ജലം ഒഴുകിയെത്തുകയായിരുന്നു. പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി ജില്ല ഭരണകൂടം അറിയിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

    ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപക മഴക്കെടുതിയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തര്‍പ്രദേശില്‍ 13 ജില്ലകളില്‍ വെള്ളപ്പൊക്കം ഉണ്ടായി. ഗംഗ, യമുനാ നദികള്‍ കരകവിഞ്ഞൊഴുകി. കനത്ത മഴയെ തുടര്‍ന്ന് ഹിമാചല്‍പ്രദേശില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഇതുവരെ 184 പേരാണ് മഴക്കെടുതി മൂലം മരിച്ചത്.

     



uttarakashi