/kalakaumudi/media/media_files/2025/08/06/malayali-2025-08-06-12-45-27.jpg)
ഉത്തരകാശി: മേഘവിസ്‌ഫോടനം ഉണ്ടായ ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മലയാളികളും കുടുങ്ങിയതായി സൂചന. ഇന്നലെ ഉച്ച മുതല്‍ കൊച്ചി സ്വദേശികളായ നാരായണന്‍- ശ്രീദേവി ദമ്പതികളെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന് ബന്ധുക്കള്‍ അറിയിച്ചു.
28 പേരുള്ള സംഘമാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര തിരിച്ചത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നുള്ള മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളികളാണെന്നാണ് വിവരം.
Watch This:
https://www.youtube.com/watch?v=x9x31U7CXws
ഇന്നലെ 8.30 ഓടെയാണ് ദമ്പതികളെ അവസാനം ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞത്. ഹരിദ്വാറില്‍ നിന്ന് ഗംഗോത്രിയിലേക്ക് പുറപ്പെടുമെന്നാണ് അവര്‍ പറഞ്ഞിരുന്നത്. പിന്നീട് ഇതുവരെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇവര്‍ സുരക്ഷിതരാണെന്ന് മലയാളി സമാജം പ്രവര്‍ത്തകര്‍ അറിയിച്ചതായി ഇവരുടെ ബന്ധു അമ്പിളി പറയുന്നു.
Read More:
28 മലയാളികളാണ് ഉത്തരാഖണ്ഡിലേക്ക് യാത്ര പോയത്. സംഘത്തില്‍ തിരുവനന്തപുരത്ത് നിന്നുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.