ടി20 ലോകകപ്പ്; ക്യാപ്റ്റന്‍ അക്വിബ് ഇല്യാസ്, ഒമാനും തയ്യാര്‍

വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് മല്‍സരം നടക്കുക.2023 ജൂലൈ മുതല്‍ ഇതുവരെ 2 ഏകദിനങ്ങളിലും 7 ടി20കളിലും ഒമാനെ ഇല്യാസ് നയിച്ചിട്ടുണ്ട്.

author-image
Sruthi
New Update
A new captain named as Oman put forward T20 World Cup squad

A new captain named as Oman put forward T20 World Cup squad

Listen to this article
0.75x 1x 1.5x
00:00 / 00:00

ടി20 ലോകകപ്പിനുള്ള ഒമാന്‍ ടീം പ്രഖ്യാപിച്ചു. സീഷാന്‍ മഖ്സൂദിന് പകരം അക്വിബ് ഇല്യാസ് ലോകകപ്പില്‍ ഒമാനെ നയിക്കും. മക്‌സൂദ് ടീമില്‍ ഉണ്ടെങ്കിലും അക്വിബിനെ നായകനാക്കാന്‍ ഒമാന്‍ തീരുമാനിക്കുക ആയിരുന്നു.വെസ്റ്റ് ഇന്‍ഡീസിലും അമേരിക്കയിലുമായാണ് മല്‍സരം നടക്കുക.2023 ജൂലൈ മുതല്‍ ഇതുവരെ 2 ഏകദിനങ്ങളിലും 7 ടി20കളിലും ഒമാനെ ഇല്യാസ് നയിച്ചിട്ടുണ്ട്. 31 കാരനായ ഓള്‍റൗണ്ടര്‍ ഒമാനായി ആകെ 48 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 36കാരനായ മഖ്‌സൂദും ഇല്യാസും തന്നെയാകും ഒമാന്റെ പ്രധാന പ്രതീക്ഷ.ഒരു സെഞ്ചുറിയും 5 അര്‍ധസെഞ്ചുറികളും സഹിതം 1295 റണ്‍സ് നേടിയ മഖ്സൂദ് അണ് ടി20യില്‍ ഒമാനുവേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 48 വിക്കറ്റുകളും മുന്‍ ക്യാപ്റ്റന്റെ പേരിലുണ്ട്.ജൂണ്‍ 2 ഞായറാഴ്ച ബാര്‍ബഡോസിലെ ബ്രിഡ്ജ്ടൗണിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നമീബിയയ്ക്കെതിരെ ആണ് ഒമാന്റെ ലോകകപ്പിലെ ആദ്യ മത്സരം. തങ്ങളുടെ കാമ്പെയ്ന്‍ ആരംഭിക്കും.

 

T20 World Cup

oman 

oman T20 World Cup