ശ്രേയസ് അയ്യര്‍ ഏഷ്യാ കപ്പ് ടീമില്‍ നിന്ന് പുറത്താകാന്‍ കാരണം; പ്രതികരിച്ച് ആരാധകര്‍

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ ഫൈനലിലെത്തിക്കുയും 17 മത്സരങ്ങളില്‍ നിന്ന് 175.07 സ്‌ട്രൈക്ക് റേറ്റില്‍ 604 റണ്‍സടിക്കുകയും ചെയ്ത ശ്രേയസ് എഷ്യാ കപ്പ് ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്

author-image
Biju
New Update
sreyas

കൊല്‍ക്കത്ത: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ശ്രേയസ് അയ്യരെ പരിഗണിക്കാതിരുന്നതില്‍ ആരാധകര്‍ കടുത്ത രോഷത്തിലാണ്. ബിസിസിഐയുടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധമാണ് ഉയ.രുന്നത്.

വിഷയത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ ടീമന്റെ മുന്‍ സഹപരിശീലകനും കോച്ച് ഗൗതം ഗംഭീറിന്റെ വലം കൈയുമായിരുന്ന അഭിഷേക് നായരും രംഗത്തുവന്നു. 15 അംഗ ടീമില്‍ പോയിട്ട് 20 അംഗ ടീമില്‍ പോലും ശ്രേയസിന് ഇടമില്ലെങ്കില്‍ സെലക്ടര്‍മാര്‍ നല്‍കുന്ന സന്ദേശം വ്യക്തമാണെന്നും അഭിഷേക് നായര്‍ പറഞ്ഞു. 

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെ ഫൈനലിലെത്തിക്കുയും 17 മത്സരങ്ങളില്‍ നിന്ന് 175.07 സ്‌ട്രൈക്ക് റേറ്റില്‍ 604 റണ്‍സടിക്കുകയും ചെയ്ത ശ്രേയസ് എഷ്യാ കപ്പ് ടീമിലെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 15 അംഗ ടീമില്‍ എത്തിയില്ലെന്ന് മാത്രമല്ല, സ്റ്റാന്‍ഡ് ബൈ ആയി പ്രഖ്യാപിച്ച അഞ്ചുപേരിലും ശ്രേയസിന്റെ പേരില്ല. റിയാന്‍ പരാഗ് സറ്റാന്‍ഡ് ബൈ താരങ്ങളുടെ ലിസ്റ്റില്‍ ഇടം നേടുകയും ചെയ്തു.

Also Read:

https://www.kalakaumudi.com/sports/asia-cup-cricket-indian-team-announcement-live-updates-9676257

ശ്രേയസ് എന്തുകൊണ്ട് ടീമിലെത്തിയില്ല എന്ന് എനിക്കറിയില്ല. എനിക്ക് ചോദിക്കാനുള്ളത് അവന്‍ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയില്‍ പോലും ഇടം നേടാതിരുന്നതിനെക്കുറിച്ചാണ്. പലപ്പോഴും സെലക്ഷന്‍ മീറ്റിംഗും അവിടെ നടക്കുന്ന ചര്‍ച്ചകളും രസകരമാണ്. പക്ഷെ ശ്രേയസിനെ 20 പേരില്‍ പോലും ഉള്‍പ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇപ്പോഴും മനസിലാവുന്നില്ല. 15 അംഗ ടീമിനെക്കുറിച്ചല്ല ഞാന്‍ പറയുന്നത്. സ്റ്റാന്‍ഡ് ബൈ ആയി പ്രഖ്യാപിച്ച അഞ്ച് പേരെ കൂടി ചേര്‍ത്താണ്. അതില്‍ പോലും ഇല്ലെന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ശ്രേയസ് സെലക്ടര്‍മാരുടെ പരിഗണനയിലില്ല എന്നു തന്നെയാണ്.

കാരണം, എഷ്യാ കപ്പില്‍ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ പോലും പകരം റിയാന്‍ പരാഗ് അല്ലെങ്കില്‍ മറ്റാരെങ്കിലുമായിരിക്കും ടീമിലെത്തുക. അതിനര്‍ത്ഥം ശ്രേയസിനെ സെലക്ടര്‍മാര്‍ ടി20 ടീമിലേക്ക് പരിഗണിക്കുന്നതേയില്ല എന്നു തന്നെയാണ്. സെലക്ഷന്‍ കമ്മിറ്റി യോഗങ്ങളില്‍ ചിലരോട് അവര്‍ക്ക് ഇഷ്ടക്കൂടുതല്‍ ഉണ്ടാകാറുണ്ട്. ഒരുപക്ഷെ ശ്രേയസിനെക്കാള്‍ ഇഷ്ടമുള്ള ആളുകള്‍ ഉള്ളതുകൊണ്ടാകും അവന്‍ ടീമിലെത്താതിരുന്നതെന്നും അഭിഷേക് നായര്‍ പറഞ്ഞു.

ഈ ടീമിലെ ആര്‍ക്ക് പകരമാണ് ശ്രേസയിനെ ഉള്‍പ്പെടുത്തുകയെന്നും ശ്രേയസ് അവസരത്തിനായി കാത്തിരിക്കണമെന്നും ടീമിലെത്താതിരുന്നത് അവന്റെ തെറ്റല്ലെന്നുമായിരുന്നു ടീം സെലക്ഷനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍ പ്രതികരിച്ചത്.

sreyas ayyar