English Primier League
ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ മറികടന്ന് ചെല്‍സി. എതിരില്ലാത്ത രണ്ട് ഗോലിനാണ് വിജയിച്ചത്. ട്രോവോ ചലോബ, നിക്കോളാസ് ജാക്‌സണ്‍ എന്നിവര്‍ ചെല്‍സിക്കായി ഗോളുകള്‍ നേടി. ട്രോവോ ചലോബ, നിക്കോളാസ് ജാക്‌സണ്‍ എന്നിവര്‍ ചെല്‍സിക്കായി ഗോളുകള്‍ നേടി.
മത്സരത്തിന്റെ 24-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. കോണര്‍ ഗല്ലഗറിന്റെ ഫ്രീക്വിക്ക് മികച്ചൊരു ഹെഡറിലൂടെ ട്രോവോ ബോള്‍ വലയിലെത്തിച്ചത്. 71-ാം മിനിറ്റിലും ഒരു ഫ്രീക്വിക്കാണ് ചെല്‍സിയുടെ ഗോള്‍ നേട്ടത്തിന് വഴിവെച്ചത്.
കോള്‍ പാമറുടെ ഫ്രീക്വിക്ക് നിക്കോളാസ് ജാക്‌സണ്‍ വലയിലാക്കി. ജയത്തോടെ പോയിന്റ് ടേബിളില്‍ എട്ടാം സ്ഥാനത്തേയ്ക്ക് ഉയരാന്‍ ചെല്‍സിക്ക് സാധിച്ചു. ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടുകയാണ് ചെല്‍സിയുടെ അടുത്ത ലക്ഷ്യം.
പോയിന്റ് ടേബിളിലെ ആദ്യ നാല് ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത ലഭിക്കുക. ടോട്ടനം പോയിന്റ് ടേബിളില്‍ അഞ്ചാമതാണ്. പ്രീമിയര്‍ ലീഗ് കിരീടപ്പോരില്‍ ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലിവര്‍പൂള്‍ മത്സരമാണ് തുടരുന്നത്.
Those pitchside angles. 😮💨#CFC | #CheTotpic.twitter.com/ahYsF40Gfo
— Chelsea FC (@ChelseaFC) May 2, 2024