മണിക്കൂറില്‍ 176.5 കിമീ വേഗത? സ്റ്റാര്‍ക്കിന്റേത് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്തോ?

മിച്ചല്‍ സ്റ്റാര്‍ക് രോഹിത് ശര്‍മയ്ക് നേരെ എറിഞ്ഞ ആദ്യ ഡെലിവറിയുടെ വേഗത മണിക്കൂറില്‍ 176കിമീ ആണെന്നാണ് സ്പീഡ് ഗണ്‍ ഗ്രാഫിക്കില്‍ കാണിച്ചത്. നിലവില്‍ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറിയുടെ റെക്കോര്‍ഡ് പാക്കിസ്ഥാന്റെ അക്തറിന്റെ പേരിലാണ്

author-image
Biju
New Update
stark

പെര്‍ത്ത്: ആറ് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യാന്തര മത്സരം കളിക്കാന്‍ വിരാട് കോഹ്ലി ഇറങ്ങിയത്. സ്‌ക്വാഡില്‍ സ്ഥാനം നിലനിര്‍ത്താന്‍ റണ്‍സ് കണ്ടെത്തേണ്ടത് അനിവാര്യമാണെന്നിരിക്കെ ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ എട്ട് പന്തില്‍ ഡക്കായാണ് കോഹ്ലി മടങ്ങിയത്. മിച്ചല്‍ സ്റ്റാര്‍ക്ക് ആണ് കോഹ്ലിയെ വീഴ്ത്തിയത്. ഇവിടെ കോഹ്ലിയുടെ വിക്കറ്റ് സ്റ്റാര്‍ക്ക് വീഴ്ത്തിയതിനേക്കാള്‍ ആരാധകരുടെ ശ്രദ്ധ പോകുന്നത് രോഹിത് ശര്‍മയ്ക്ക് എതിരെ സ്റ്റാര്‍ക്ക് എറിഞ്ഞ ഒരു ഡെലിവറിയിലേക്കാണ്. 

Also Read:

https://www.kalakaumudi.com/sports/australia-vs-india-1st-odi-match-live-updates-10576785

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗമേറിയ പന്താണോ പെര്‍ത്തില്‍ രോഹിത്ത് ശര്‍മയ്ക്ക് നേരെ മിച്ചല്‍ സ്റ്റാര്‍ക്കില്‍ നിന്ന് വന്നത്? മിച്ചല്‍ സ്റ്റാര്‍ക് രോഹിത് ശര്‍മയ്ക് നേരെ എറിഞ്ഞ ആദ്യ ഡെലിവറിയുടെ വേഗത മണിക്കൂറില്‍ 176കിമീ ആണെന്നാണ് സ്പീഡ് ഗണ്‍ ഗ്രാഫിക്കില്‍ കാണിച്ചത്. നിലവില്‍ ഏകദിനത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറിയുടെ റെക്കോര്‍ഡ് പാക്കിസ്ഥാന്റെ അക്തറിന്റെ പേരിലാണ്.

മണിക്കൂറില്‍ 176.5 കിലോമീറ്ററിലെ ഡെലിവറി എന്നത് കണ്ട് ആരാധകരെല്ലാം ഞെട്ടി. എന്നാല്‍ ആ ഡെലിവറിയുടെ വേഗത യഥാര്‍ഥത്തില്‍ മണിക്കൂറില്‍ 140 കിമീ ആയിരുന്നു. ഗ്രാഫിക് ടീമിന് വന്ന പിഴവ് ബ്രോഡ്കാസ്റ്റേഴ്‌സ് ഉടനെ തന്നെ തിരുത്തി. ആറ് ഓവര്‍ എറിഞ്ഞ സ്റ്റാര്‍ക്ക് 22 റണ്‍സ് മാത്രം വഴങ്ങിയാണ് ഒരു വിക്കറ്റ് പിഴുതത്. ഇതില്‍ ഒരു മെയ്ഡന്‍ ഓവറും ഉള്‍പ്പെടുന്നു.

മത്സരത്തില്‍ കോഹ്ലിയെ പോലെ രോഹിത് ശര്‍മയും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു. എട്ട് റണ്‍സ് മാത്രമാണ് രോഹിത് എടുത്തത്. ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍മാരുടെ പേസും ബൗണ്‍സും ഇന്ത്യന്‍ ടോപ് ഓര്‍ഡറിന്റെ താളം തെറ്റിച്ചു. പെര്‍ത്തിലെ പിച്ചില്‍ നിന്ന് കൂടുതല്‍ ബൗണ്‍സ് പ്രതീക്ഷിക്കണം എന്ന് നേരത്തെ തന്നെ മുന്നറിയിപ്പുകള്‍ വന്നിരുന്നു.

മഴ ഇടയ്ക്കിടയില്‍ രസംകൊല്ലിയായ മത്സരം 26 ഓവറായി ചുരുക്കിയിരുന്നു. 26 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് ആണ് ഇന്ത്യക്ക് കണ്ടെത്താനായത്. ഏകദിന ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ ടീമിനെ തന്റെ ബാറ്റിങ്ങിലൂടെ കരകയറ്റാന്‍ ശുഭ്മാന്‍? ഗില്ലിനുമായില്ല. 10 റണ്‍സ് മാത്രമാണ് ഗില്ലിന് കണ്ടെത്താനായത്. അക്ഷര്‍ പട്ടേലിന്റെ 31 റണ്‍സും രാഹുലിന്റെ 38 റണ്‍സും ആണ് ഇന്ത്യയെ 136 എന്ന സ്‌കോറിലേക്ക് എത്തിച്ചത്.