ഫൈനലില്‍ മാഞ്ചസ്റ്റര്‍ വീണു; ടോട്ടന്‍ഹാമിന് കിരീടം

42ാം മിനിറ്റില്‍ ബ്രെന്നാന്‍ ജോണ്‍സനാണ് സ്പര്‍സിന്റെ വിജയ ഗോള്‍ നേടിയത്.മാഞ്ചസ്റ്ററിന്റെ ഗോള്‍കീപ്പര്‍ ഒനാന ഡൈവ് ചെയ്‌തെങ്കിലും ബോള്‍ കയ്യില്‍ തട്ടി ഗോളാവുകയായിരുന്നു.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്ററിന് ഈ സീസണിലും നിരാശയാണ്

author-image
Sneha SB
New Update
TOTTANHAM

സ്‌പെയിന്‍ : യൂറോപ്പാ ലീഗ് ഫുഡ്‌ബോള്‍ കിരീടം ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമിന്.ഫൈനലിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ടീം കിരീടം നേടിയത്. പതിനേഴ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ടോട്ടന്‍ഹാമിന് കിരീടം നേടാനാകുന്നത്.സ്പര്‍സിന്റെ മൂന്നാം യുവേഫ യൂറോപ്പ ലീഗ് കിരീടമാണിത് . ഇതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗിലും ടോട്ടന്‍ഹാം യോഗ്യത നേടിയിട്ടുണ്ട്.42ാം മിനിറ്റില്‍ ബ്രെന്നാന്‍ ജോണ്‍സനാണ് സ്പര്‍സിന്റെ വിജയ ഗോള്‍ നേടിയത്.മാഞ്ചസ്റ്ററിന്റെ ഗോള്‍കീപ്പര്‍ ഒനാന ഡൈവ് ചെയ്‌തെങ്കിലും ബോള്‍ കയ്യില്‍ തട്ടി ഗോളാവുകയായിരുന്നു.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനം തുടരുന്ന മാഞ്ചസ്റ്ററിന് ഈ സീസണിലും നിരാശയാണ് . ഇരുപത് തവണ പ്രീമിയര്‍ നേടിയിട്ടുളള മാഞ്ചസ്റ്റര്‍ നിലവില്‍ 16ാം സ്ഥാനത്താണ് തുടരുന്നത്.പരിശീലകന്‍ അലക്‌സ് ഫേര്‍ഗൂസന്റെ പടിയറക്കത്തിനുശേഷം നിലപാരത്തകര്‍ച്ച നേരിടേണ്ടി വന്നെങ്കിലും രണ്ടു സീസണിലുമായി എഫ്എ കപ്പും ലീഗും സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു.എന്നാല്‍ യൂറോപ്പ ഫൈനല്‍ അടക്കം ഈ സീസണിലെ നാലു കളികളിലും ടോട്ടന്‍ഹാമിനോട്് പൊരുതി തോല്‍ക്കാനായിരുന്നു മാഞ്ചസ്റ്ററിന്റെ വിധി. 

english premier league Tottenham manchester united