വെസ്റ്റ് ഹാമിനെ തകര്‍ത്ത് ടോട്ടനം

ലണ്ടനിലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ടോട്ടനം തോല്‍പ്പിച്ചത്. ലണ്ടനിലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ടോട്ടനം തോല്‍പ്പിച്ചത്.

author-image
Prana
New Update
son

ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ടോട്ടനം ഹോട്‌സ്പര്‍. ലണ്ടനിലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ വെസ്റ്റ്ഹാമിനെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ടോട്ടനം തോല്‍പ്പിച്ചത്. 18-ാം മിനുട്ടില്‍ വെസ്റ്റ്ഹാമാണ് മത്സരത്തില്‍ ആദ്യം വലകുലുക്കിയത്. മുഹമ്മദ് കുഡൂസിന്റേതായിരുന്നു ഗോള്‍. 36-ാം മിനുറ്റില്‍ മാഡിസന്റെ പാസില്‍ നിന്നും കുളുസേവ്‌സ്‌കി നേടിയ ഗോളില്‍ ടോട്ടനം സമനില പിടിച്ചു.
52-ാം മിനുറ്റില്‍ ബിസോമയുടെ ഗോളില്‍ ടോട്ടനം മുന്നിലെത്തി. 55-ാം മിനുട്ടില്‍ വെസ്റ്റ് ഹാമിന്റെ അരിയോള സെല്‍ഫ് ഗോള്‍ കൂടി നേടികൊടുത്തതോടെ സ്‌കോര്‍ 3-1 ആയി. 60-ാം മിനുട്ടില്‍ സാറിന്റെ പാസില്‍ നിന്ന് ഗോള്‍ നേടി സോണ്‍ പട്ടിക പൂര്‍ത്തിയാക്കി. 
നിലവില്‍ എട്ട് മത്സരങ്ങളില്‍ നിന്നും നാല് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയുമടക്കം 13 പോയിന്റുമായി ടേബിളില്‍ ആറാമതാണ് ടോട്ടനം. എട്ട് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും രണ്ട് സമനിലയും നാല് തോല്‍വിയുമായി എട്ട് പോയിന്റുള്ള വെസ്റ്റ് ഹാം പോയിന്റ് പട്ടികയില്‍ 14ാം സ്ഥാനത്താണ്. ഏഴ് മത്സരങ്ങളില്‍ ആറ് ജയവും ഒരു തോല്‍വിയുമായി 18 പോയിന്റില്‍ ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്തും ഏഴ് മത്സരങ്ങളില്‍ നിന്ന് അഞ്ചു വിജയവും രണ്ട് സമനിലയുമായി 17 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്തുമാണ്.

Tottenham english premier league