യുഎസ് ഓപ്പണില്‍ വീനസ് വില്യംസിന് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി

2004 ന് ശേഷം ഡബ്ല്യുടിഎ സിംഗിള്‍സ് മത്സരം വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് വീനസ്. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീനസ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്. 2023-ലാണ് വീനസ് അവസാനമായി യുഎസ് ഓപ്പണ്‍ സിംഗിള്‍സില്‍ പങ്കെടുത്തത്.

author-image
Biju
New Update
venus

വാഷിങ്ടണ്‍: രണ്ട് തവണ യുഎസ് ഓപ്പണ്‍ ചാമ്പ്യനായ വീനസ് വില്യംസ് ഈ വര്‍ഷത്തെ ടൂര്‍ണമെന്റില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി നേടി പ്രധാന മത്സരത്തിലേക്ക് മടങ്ങിയെത്തും. ഡബ്ല്യുടിഎ ടൂറിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയ 45 വയസ്സുകാരിയായ വീനസ്, കഴിഞ്ഞ മാസം വാഷിംഗ്ടണ്‍ ഓപ്പണില്‍ പെയ്ട്ടണ്‍ സ്റ്റിയേണ്‍സിനെ പരാജയപ്പെടുത്തി ശ്രദ്ധ നേടിയിരുന്നു.

2004 ന് ശേഷം ഡബ്ല്യുടിഎ സിംഗിള്‍സ് മത്സരം വിജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമാണ് വീനസ്. 16 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീനസ് മത്സരരംഗത്തേക്ക് തിരിച്ചെത്തിയത്.
2023-ലാണ് വീനസ് അവസാനമായി യുഎസ് ഓപ്പണ്‍ സിംഗിള്‍സില്‍ പങ്കെടുത്തത്. അന്ന് ആദ്യ റൗണ്ടില്‍ ബെല്‍ജിയത്തിന്റെ ഗ്രീറ്റ് മിന്നനോട് പരാജയപ്പെട്ടിരുന്നു.

സിംഗിള്‍സിന് പുറമെ, പുതിയതായി പരിഷ്‌കരിച്ച മിക്‌സഡ് ഡബിള്‍സ് മത്സരത്തില്‍ വീനസ് തന്റെ സഹതാരമായ റെയ്‌ലി ഒപെല്‍ക്കയ്ക്കൊപ്പം കളിക്കും. വനിതാ സിംഗിള്‍സില്‍ വൈല്‍ഡ് കാര്‍ഡ് ലഭിച്ച മറ്റ് താരങ്ങളില്‍ ഫ്രാന്‍സിന്റെ കരോലിന്‍ ഗാര്‍സിയയും ഉള്‍പ്പെടുന്നു. ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച കരോലിന്‍ ഗാര്‍സിയയുടെ അവസാന ന്യൂയോര്‍ക്ക് ടൂര്‍ണമെന്റായിരിക്കും ഇത്. 2022-ലെ സെമി ഫൈനലിസ്റ്റും ഡബ്ല്യുടിഎ ഫൈനല്‍സ് ചാമ്പ്യനുമായിരുന്നു കരോലിന്‍.

Venus Williams