കപില്‍ ദേവിനെതിരെയും ആഞ്ഞടിച്ച് യോഗ്‌രാജ് സിങ്

''ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കപില്‍ ദേവാണ്. ലോകമാകെ ശപിക്കുന്ന നിലയിലേക്കു നിങ്ങളെ എത്തിക്കുമെന്ന് ഞാന്‍ കപില്‍ ദേവിനോടു പറഞ്ഞിട്ടുണ്ട്. ഇന്ന് യുവരാജ് സിങ്ങിന് 13 ട്രോഫികളുണ്ട്"

author-image
Athira Kalarikkal
New Update
kapil dev & yognath singh

Yograj Singh & Kapil Dev

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : എംഎസ് ധോണിയ്ക്ക് പിന്നാലെ ക്യാപ്റ്റന്‍ കപില്‍ ദേവിനെതിരെ ആഞ്ഞടിച്ച് മുന്‍ ക്രിക്കറ്റ് താരവും യുവരാജ് സിങ്ങിന്റെ പിതാവുമായ യോഗ്‌രാജ് സിങ്. കപില്‍ ദേവിനെക്കാള്‍ കിരീടം യുവരാജിന് ഉണ്ടെന്ന് .യോഗ് രാജ് സിങ്. യുവരാജിന്റെ വിജയത്തിലൂടെ കപില്‍ ദേവിനോട് പ്രതികാരം തീര്‍ത്തതായും യുവരാജിന്റെ അച്ഛന്‍ പറഞ്ഞു. ഇന്ത്യയ്ക്കായി ഏഴു മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് യോഗ്രാജ് സിങ്. 

''ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കപില്‍ ദേവാണ്. ലോകമാകെ ശപിക്കുന്ന നിലയിലേക്കു നിങ്ങളെ എത്തിക്കുമെന്ന് ഞാന്‍ കപില്‍ ദേവിനോടു പറഞ്ഞിട്ടുണ്ട്. ഇന്ന് യുവരാജ് സിങ്ങിന് 13 ട്രോഫികളുണ്ട്. നിങ്ങള്‍ക്ക് ഒരു ലോകകപ്പ് മാത്രമാണുള്ളത്. ചര്‍ച്ച അവസാനിച്ചു.'' യോഗ്‌രാജ് സിങ് പ്രതികരിച്ചു. യോഗ്രാജ് സിങ്ങിന്റെ ഇത്തരം പ്രതികരണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

 

yograj singh kapil dev