/kalakaumudi/media/media_files/2025/10/09/dq-2025-10-09-14-37-23.jpg)
കൊച്ചി: ഭൂട്ടാന്‍ വാഹനകടത്ത് കേസില്‍ താരങ്ങളെ ചോദ്യം ചെയ്യും.നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അമിത് ചക്കാലക്കല്‍ എന്നിവരെയാണ് ഇഡി ചോദ്യം ചെയ്യുക. ഇരുവര്‍ക്കും ഉടന്‍ നോട്ടീസ് നല്‍കും. ഫെമ നിയമലംഘനം, കള്ളപ്പണ ഇടപാട്, ഹവാലാ ഇടപാടുകള്‍ എന്നിവ നടന്നിട്ടുണ്ട് എന്നാണ് ഇ.ഡി വാദം.കഴിഞ്ഞദിവസം നടന്ന പരിശോധനയില്‍ ചില രേഖകള്‍ ഇഡി പിടിച്ചെടുത്തിരുന്നു.
Also Read:
വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസില്‍ ദുല്‍ഖര്‍ സല്‍മാനെ ഇഡി ഇന്നലെ കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. ചെന്നൈയില്‍ നിന്നാണ് താരം കൊച്ചിയിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകള്‍ അടക്കം 17 ഇടങ്ങളിലാണ് ഇഡി ഇന്നലെ പരിശോധന നടത്തിയത്. ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങള്‍ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷന്‍ നുംഖോറിന് പിന്നാലെയായിരുന്നു ഇഡിയുടെ പരിശോധന. ഭൂട്ടാന്‍ കാര്‍ കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസ് എടുത്തതിനെ പിന്നാലെ തന്നെ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു.
Also Read:
ദുല്‍ഖറിന്റെ മൂന്ന് വീടുകളിലാണ് പരിശോധന നടന്നത്. പൃഥ്വിരാജിന്റെ തേവരയിലെ ഫ്ളാറ്റിലും അമിത് ചക്കാലക്കലിന്റെ കൊച്ചിയിലെ വീട്ടിലും ഇഡി പരിശോധന നടത്തി. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്ത ശേഷം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് നീക്കം.
ദുല്‍ഖര്‍ സല്‍മാന്റെ ചെന്നൈയിലെ നിര്‍മാണ കമ്പനിയിലും വാഹനക്കടത്ത് സംഘം സജീവമാണെന്ന് കണ്ടെത്തിയ കസ്റ്റംസ് കോയമ്പത്തൂരും പരിശോധന നടത്തുന്നുണ്ട്. താരങ്ങള്‍ക്ക് പുറമേ വാഹന ഡീലര്‍മാരുടെ വീടുകളും വര്‍ക്ക്ഷോപ്പുകളും കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്. തൃശൂര്‍ പാലിയേക്കരയിലുള്ള ബാഡ് ബോയ് എന്ന ആഡംബര വാഹന സ്ഥാപനത്തിലും കോഴിക്കോട് തൊണ്ടയാടുള്ള കാര്‍ ഷോറൂമിലും ഇടുക്കി അടിമാലിയിലെ ഗാരേജിലും ഇടി പരിശോധന നടത്തിയിരുന്നു. അടിമാലിയിലെ ഗാരേജില്‍ നിന്നും നേരത്തെ തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ കാര്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
Also Read:
https://www.kalakaumudi.com/kerala/ed-also-arrested-in-bhutan-car-10543512
കഴിഞ്ഞ മാസമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദുല്‍ഖര്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ തുടങ്ങിയ താരങ്ങളുടെയും മറ്റ് ചിലരുടേയും വീടുകളില്‍ കസ്റ്റംസ് പരിശോധന നടത്തി വാഹനങ്ങള്‍ പിടിച്ചെടുത്തത്. രണ്ട് ഘട്ടമായി ദുല്‍ഖറിന്റെ രണ്ട് വാഹനമാണ് പിടിച്ചെടുത്തത്. നിയമപരമായ എല്ലാ രേഖകളും കൈവശമുണ്ടെന്നും അത് പരിശോധിക്കാതെ കസ്റ്റംസ് വാഹനം കൊണ്ടുപോയെന്നുമാണ് ദുല്‍ഖര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
