/kalakaumudi/media/media_files/2025/10/29/sharaf-2025-10-29-15-37-00.jpg)
കോമഡി കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ചെങ്കിലും ഇന്ന് ഒരു സിനിമയെ ഒറ്റയ്ക്ക് ചുമലില്‍ ഏറ്റാവുന്ന, മിനിമം ഗ്യാരണ്ടി നല്‍കുന്ന നായകനായി മാറിയ നടനാട് ഷറഫുദ്ദീന്‍.
ഷറഫുദ്ദീന്‍ നായകനാവുകയും നിര്‍മ്മിക്കുകയും ചെയ്ത 'ദി പെറ്റ് ഡിറ്റക്ടീവ്' തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനുമായി തിരക്കിലാണ് ഷറഫുദ്ദീന്‍. അതിന്റെ ഭാഗമായി ഷറഫുദ്ദീന്‍ പങ്കുവച്ച ഒരു രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
Also Read:
https://www.kalakaumudi.com/movies/mammootty-advice-led-to-krishnakumar-wedding-10601350
കടുവക്കൂട്ടില്‍ കറങ്ങി നടക്കുന്ന ഷറഫുദ്ദീനെയാണ് വീഡിയോയില്‍ കാണാനാവുക. 'ടാ... ചെറുക്കാ ഇനി മേലാല്‍ ചാടിപ്പോവരുത്, എപ്പോഴും ഞാന്‍ വരില്ല. രാഘവാ, നന്നായിട്ടിരിക്ക്,' എന്നൊക്കെ വീമ്പടിക്കുന്ന ഷറഫുദ്ദീനെയാണ് വീഡിയോയില്‍ കാണാനാവുക. 'ദി പെറ്റ് ഡിറ്റക്ടീവി'ല്‍ കാണാതായ വളര്‍ത്തുമൃഗങ്ങളെ കണ്ടുപിടിച്ചു കൊടുക്കുന്ന ഡിറ്റക്ടീവായാണ് ഷറഫു വേഷമിടുന്നത്.
രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. 'ഞാന്‍ കടുവയാണ്, അല്ലാതെ തക്കുടുവാവ അല്ല', 'ഗിരി രാജന്‍ കോഴിക്ക് ഗേള്‍സിനെ മാത്രമല്ല കടുവയെ വളക്കാനും അറിയാം', 'കാണാതായ കടുവയെ കണ്ടെത്തികൊടുക്കുന്നു', 'ഒന്ന് തിരിഞ്ഞു ഒരു ഗര്‍ജനം മതി ഉപദേശം കൊടുക്കുന്ന ആള്‍ പറന്നു പോയി അനിസ്‌പ്രേ ആവും', 'ഉള്ള് വെറച്ചിട്ട് കിഡ്നി വരെ വൈബ്രേറ്റ് ചെയ്യുന്നുണ്ടെന്ന് നമുക്കറിഞ്ഞൂടെ. ഏത്!' എന്നിങ്ങനെ പോവുന്നു കമന്റുകള്‍.
2018 മുതലാണ് ഷറഫുദ്ദീന്റെ കരിയറിലെ ഗിയര്‍ ഫിഷ്റ്റ് നടക്കുന്നത്. ആദി, കാര്‍ബണ്‍, വരത്തന്‍ തുടങ്ങിയ ചിത്രങ്ങളിലെ ക്യാരക്ടര്‍ റോളുകള്‍ ഷറഫുദ്ദീന്റെ കരിയറില്‍ ശ്രദ്ധ നേടി. പാവാട, പ്രേതം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, ജോര്‍ജേട്ടന്‍സ് പൂരം, റോള്‍ മോഡല്‍സ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേശ, ആദി, തൊബാമ, ജോണി ജോണി യെസ് പപ്പ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, വൈറസ് എന്നിങ്ങനെ നിരവധി ചിത്രങ്ങളില്‍ പിന്നീട് ഷറഫുദ്ദീന്‍ വേഷമിട്ടു.
Also Read:
https://www.kalakaumudi.com/movies/kunchako-boban-lijimol-jose-new-film-begins-kerala-10601274
നായകതുല്യമായ വേഷത്തില്‍ ഷറഫുദ്ദീന്‍ ആദ്യമായി എത്തിയ ചിത്രമായിരുന്നു 'നീയും ഞാനും'. അഞ്ചാം പാതിരയിലെ വില്ലന്‍ വേഷവും ഷറഫുദ്ദീന് ഏറെ നിരൂപക പ്രശംസ നേടികൊടുത്തിരുന്നു. 'ആര്‍ക്കറിയാം' എന്ന ചിത്രത്തിലെ റോയി എന്ന കഥാപാത്രവും ഷറഫുദ്ദീനിലെ നടനമികവിനെ കൃത്യമായി രേഖപ്പെടുത്തിയ ഒന്നായിരുന്നു.
ന്റിക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, മധുരമനോഹരമോഹം, തോല്‍വി എഫ് സി, ഹലോ മമ്മി, പടക്കളം, സംശയം എന്നിവയിലെല്ലാം ഷറഫുദ്ദീന്‍ നായക വേഷങ്ങളില്‍ എത്തിയ ചിത്രങ്ങളാണ്. ദി പെറ്റ് ഡിറ്റക്ടീവിലൂടെ നിര്‍മാണരംഗത്തേക്കും ഷറഫുദ്ദീന്‍ ചുവടുവച്ചിരിക്കുകയാണ്.
Also Read:
https://www.kalakaumudi.com/movies/dhyan-sreenivasan-kanjimala-movie-first-clap-10601934
ആലുവ സ്വദേശിയായ ഷറഫുദ്ദീന്‍ സെയില്‍ എക്‌സിക്യൂട്ടീവ് ആയും ടൂറിസം രംഗത്തുമെല്ലാം പ്രവര്‍ത്തിച്ചതിനു ശേഷമാണ് സിനിമയിലേക്ക് എത്തിയത്. 2015 ല്‍ ആയിരുന്നു ചങ്ങനാശ്ശേരി സ്വദേശിനിയായ ബീമയുമായുള്ള വിവാഹം. രണ്ടു പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
