മണ്ഡലകാലമെത്തുന്നു; ശബരിമലയിലേക്ക് 1302 സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

ലോ-ഫ്‌ളോര്‍ നോണ്‍ എ.സി, വോള്‍വോ എ.സി ലോ ഫ്‌ളോര്‍, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ്, ഷോര്‍ട്ട് വീല്‍ വേസ് ബസുകളാണ് സര്‍വ്വീസിനായി ഒരുക്കിയിട്ടുള്ളത്.

author-image
Biju
New Update
ksrtc

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി വിപൂലമായ ക്രമീകരണങ്ങളുമായി കെഎസ്ആര്‍ടിസി. മണ്ഡല-മകരവിളക്കിന്റെ ഇക്കുറി കെഎസ്ആര്‍ടിസി ഇക്കുറി 1302 സ്പെഷ്യല്‍ സര്‍വ്വീസുകള്‍ നടത്തും. ആദ്യഘട്ടത്തില്‍ 467 സര്‍വ്വീസുകളും രണ്ടാം ഘട്ടത്തില്‍ 502 സര്‍വ്വീസുകളുമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. തിരക്ക് വര്‍ധിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. 

പമ്പയില്‍ നിന്ന് 14 ഇടങ്ങളിലേക്ക് സര്‍വ്വീസുകള്‍

തീര്‍ത്ഥാടന കാലത്തോടനുബന്ധിച്ച് കെഎസ്ആര്‍ടിസിയുടെ പമ്പയിലെ ഓപ്പറേറ്റിങ് സെന്റെര്‍ നവംബര്‍ 14 മുതല്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാക്കും. പമ്പയില്‍ നിന്ന് സംസ്ഥാനത്തിന് അകത്തും പുറത്തുമായി 14 ഇടങ്ങളിലേക്ക് ദിവസവും സര്‍വ്വീസുകള്‍ ഉണ്ടാകും. 40 യാത്രക്കാരുണ്ടെങ്കില്‍ പമ്പയില്‍ നിന്ന് സ്പെഷ്യല്‍ സര്‍വ്വീസും നടത്തും. എട്ട് ഡിപ്പോകളില്‍ നിന്ന് ദിവസേന ചാര്‍ട്ടേട് സര്‍വ്വീസുകളും ഉണ്ടാകും.

Also Read:

https://www.kalakaumudi.com/astrology/soma-pradosh-vrat-fest-2025-on-monday-10613105

ദിവസവും പമ്പയില്‍ നിന്ന് എരുമേലിയിലേക്ക് 59 സര്‍വ്വീസുകള്‍ ഉണ്ടാകും. ചെങ്ങന്നൂരിലേക്ക് 50 സര്‍വ്വീസും കൊട്ടാരക്കരയിലേക്ക് 38 സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. കുമിളി - 60, ഗുരുവായൂര്‍ - 78 സര്‍വ്വീസുകളും ഉണ്ടാകും. പത്തനംതിട്ടയിലേക്ക് മൂന്നും കോട്ടയത്തേക്ക് അഞ്ചും എറണാകുളത്തേക്ക് ഏഴും തൃശൂരിലേക്ക് എട്ട് സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്. 

തമിഴ്‌നാട്ടിലേക്കുള്ള സര്‍വ്വീസുകള്‍

ഇക്കുറി പമ്പയില്‍ നിന്ന് നേരിട്ട് തമിഴ്‌നാടിന്റ വിവിധ ഭാഗങ്ങളിലേക്കും ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. തെങ്കാശിയിലേക്ക് ദിവസവും 10 സര്‍വ്വീസുകളുണ്ടാകും. ഇതിനുപുറമേ പളനിയിലേക്ക് മൂന്നും കോയമ്പത്തൂരിലേക്ക് നാല് സര്‍വ്വീസുകളും ക്രമീകരിച്ചിട്ടുണ്ട്.

ലോ-ഫ്‌ളോര്‍ നോണ്‍ എ.സി, വോള്‍വോ എ.സി ലോ ഫ്‌ളോര്‍, ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ്, ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ്, ഷോര്‍ട്ട് വീല്‍ വേസ് ബസുകളാണ് സര്‍വ്വീസിനായി ഒരുക്കിയിട്ടുള്ളത്. 

നിലയ്ക്കല്‍-പമ്പ സര്‍വ്വീസ്

നിലയ്ക്കല്‍-പമ്പ റൂട്ടില്‍ 756 സര്‍വ്വീസുകള്‍ ഉണ്ടാകും. സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പ്രവേശനം ഇല്ല. സ്വകാര്യവാഹനങ്ങളില്‍ എത്തുന്നവര്‍ നിലയ്ക്കലില്‍ വാഹനം പാര്‍ക്ക് ചെയ്ത അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ വേണം പമ്പയിലെത്താന്‍.

നിലയ്ക്കല്‍ പാര്‍ക്കിങ്ങ് മൈതാനത്ത് നിന്ന് പമ്പയിലേക്ക് ചെയിന്‍ സര്‍വ്വീസുകളാണ് കെഎസ്ആര്‍ടിസി ഒരുക്കിയിരിക്കുന്നത്. ഇതിനായി ലോ ഫ്‌ലോര്‍ ബസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. 

Also Read:

https://www.kalakaumudi.com/astrology/mannarassala-aiyliyam-2025-10607558

വിവിധ ഡിപ്പോകളില്‍ നിന്നും പമ്പയിലേക്കുള്ള സര്‍വീസുകള്‍

സംസ്ഥാനത്ത് വിവിധ ഡിപ്പോകളില്‍ നിന്നും പമ്പയിലേക്ക് സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ചെങ്ങന്നൂരില്‍ നിന്ന് ആദ്യഘട്ടത്തില്‍ 70 സര്‍വ്വീസുകളും രണ്ടാം ഘട്ടത്തില്‍ 10 സര്‍വ്വീസുകളും ദിവസേന ഉണ്ടാകും. 50 സര്‍വ്വീസുകളാണ് കോട്ടയത്ത് നിന്ന് ആദ്യഘട്ടത്തില്‍ ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 20 സര്‍വ്വീസുകളും. 

തിരുവനന്തപുരം സെന്‍ട്രല്‍ -എട്ട്, പത്തനംതിട്ട - ആദ്യഘട്ടം 27, രണ്ടാം ഘട്ടം അഞ്ച്, എറണാകുളം - ആദ്യഘട്ടം 27, രണ്ടാംഘട്ടം അഞ്ച്, കുമിളി - 17, എരുമേലി - 25,കൊട്ടാരക്കര - 25, പുനലൂര്‍ - 10 എന്നിങ്ങനെയാണ് മറ്റ് സര്‍വ്വീസുകള്‍. ആര്യങ്കാവ്, അടൂര്‍, തൃശൂര്‍, കായംകുളം ഡിപ്പോകളില്‍ നിന്ന് ദിവസവും രണ്ടും ഗുരുവായൂരില്‍ നിന്ന് ഒരു സര്‍വ്വീസും ക്രമീകരിച്ചിട്ടുണ്ട്. 

Also Read:

https://www.kalakaumudi.com/astrology/gulikan-swami-also-known-as-gulika-is-a-deity-associated-with-the-god-of-death-10604619

ചാര്‍ട്ടേട് സര്‍വ്വീസുകള്‍ എവിടെ നിന്നെല്ലാം? 

എട്ടിടത്ത് നിന്നാണ് നിലവില്‍ ചാര്‍ട്ടേട് സര്‍വ്വീസുകള്‍ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞത് 40 യാത്രക്കാരുണ്ടെങ്കില്‍ ട്രിപ്പ് ആരംഭിക്കും. കൊട്ടാരക്കര ഡിപ്പോയുടെ ചാര്‍ട്ടേട് സര്‍വ്വീസുകള്‍ ശ്രീ മഹാഗണപതി ക്ഷേത്രത്തില്‍ നിന്ന് ലഭ്യമാണ്. തിരുവല്ല ഡിപ്പോയുടെ ചാര്‍ട്ടേട് സര്‍വ്വീസുകള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ലഭ്യമാണ്. 

കോട്ടയത്ത് നിന്നുള്ളവ റെയില്‍വേ സ്റ്റേഷന്‍, തിരുനക്കര മഹാദേവ ക്ഷേത്രം എന്നിവടങ്ങളില്‍ നിന്നും കായംകുളത്ത് നിന്നുള്ളവ ഓച്ചിറ പരബ്രഹ്‌മ ക്ഷേത്രത്തില്‍ നിന്നും തിരുവനന്തപുരത്ത് നിന്നുള്ള സര്‍വ്വീസ് പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ നിന്നും പുറപ്പെടും. ഇതിനുപുറമേ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ചാര്‍ട്ടേഡ് സര്‍വ്വീസ് ക്രമീകരിച്ചിട്ടുണ്ട്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍, ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവടങ്ങളില്‍ നിന്നും സര്‍വ്വീസുകള്‍ ലഭ്യമാണ്. 

വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പറുകള്‍

സ്‌പെഷ്യല്‍ സര്‍വീസ് നടത്തുന്ന ബസുകളെ കുറിച്ചു വിവരങ്ങള്‍ക്ക് 9188938522, 9188938528, 9188938533 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഇതിനുപുറമേ ബസുകള്‍ സംബന്ധിച്ചുള്ള സമയവും മറ്റ് വിവരങ്ങളും അറിയുന്നതിന് മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ പമ്പയില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.