Kerala

IMG_2254Kerala
എൺപത്തിയഞ്ച് വയസുള്ള ലക്ഷ്‌മി അമ്മ അഞ്ചുവർഷമായി കഴിയുന്നത് തകർന്ന വീട്ടിൽ. പത്തനംതിട്ട പ്രമാടത്താണ് മേൽക്കൂരയിൽ ടാർപ്പാളിൻ കെട്ടിയുള്ള ജീവിതം. മഴയിലും വെയിലിലും അകത്തിരിക്കാൻ കഴിയാത്ത വീട്ടിലാണ് ലക്ഷ്‌മി അമ്മയുടെ ജീവിതം.അഞ്ച് വർഷം മുൻപ് കാറ്റും മഴയും ഒരുമിച്ചു വന്നാണ് ലക്ഷ്മ‌ി അമ്മയുടെ വീടിന്റെ മേൽക്കൂര തകർത്തത്. പിന്നീട് മുകളിൽ ഒരു ടാർപാളിൻ കെട്ടി രണ്ട് വർഷം മുൻപ് ഭർത്താവും മരിച്ചതോടെ ഒറ്റക്കായി ജീവിതം. മൂന്നു മക്കളുണ്ടെങ്കിലും ഇങ്ങോട്ട് വരാറില്ല എന്ന് ലക്ഷ്മി അമ്മ പറയുന്നു സാമൂഹിക പെൻഷൻ കൊണ്ടാണ് ജീവിതം ഒരുവിധം മുന്നോട്ട് പോകുന്നത്.നാട്ടില കുടുംബശ്രീ അംഗങ്ങളാണ് ഈ ടാർപാളിൻ ഷീറ്റ് എങ്കിലും കെട്ടിക്കൊടുത്തത് അയൽക്കാരാണ് ഇടയ്ക്ക് എങ്കിലും ഒരു സഹായത്തിന് ഉള്ളത് പഞ്ചായത്ത് 50,000 രൂപ അറ്റകുറ്റപ്പണിക്ക് അനുവദിച്ചെങ്കിലും പണി ചെയ്‌താലേ കിട്ടൂ. അതോടെ ആ പ്രതീക്ഷയും പോയി പ്രധാനമന്ത്രിക്ക് വരെ കത്തയച്ചു മറുപടി വന്നെങ്കിലും സഹായത്തെക്കുറിച്ച് അറിയില്ല. പുതിയ പഞ്ചായത്തംഗം അടക്കം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്